അരൂര്‍: (nadapuram.truevisionnews.com) മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 41-ാം രക്തസാക്ഷി വാർഷികം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ വിപുലമായി ആചരിച്ചു.
പുറമേരി മണ്ഡലത്തിലെ പതിനാലാം വാർഡ് (പിരകിൻകാട് കുന്ന്) കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ ചടങ്ങ് മുതിർന്ന നേതാവ് എം.കെ. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.



വാര്‍ഡ് പ്രസിഡന്റ് സി.കെ.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ റീത്ത കണ്ടോത്ത്, മണ്ഡലം സെക്രട്ടറി രവിശ്രീനിലയം, ശശി മഞ്ചാംകാട്ടില്‍, സുരേന്ദ്രന്‍ പാങ്ങോട്ടൂര്‍, ബൂത്ത് പ്രസിഡന്റ് സുരേഷ് വട്ടക്കണ്ടി, ബ്ലോക്ക്എക്‌സിക്യൂട്ടീവ് മെമ്പര്‍ ശശി കണ്ടോത്ത് എന്നിവര്‍ പ്രസംഗിച്ചു. ഛായാ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
അരൂരില്‍ ചെത്തില്‍ കുമാരന്‍ എന്‍.പി രാജന്‍, തണ്ണീര്‍ പന്തലില്‍ എന്‍.കെ.വിശ്വംഭരന്‍, വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പുറമേരിയില്‍ പി അജിത്ത്, ടി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. അരൂര്‍ നടക്ക് മീത്തലില്‍ പി.കെ കണാരന്‍, സി.സദാനന്ദന്‍, എം.സന്തോഷ്, പി.അച്യുതന്‍ എന്നിവര്‍ നേതൃത്വം നല്‍കി
Indira Gandhi's 41st martyrdom anniversary observed in Odisha


 
                    
                    











 
                    





















 
                                







