തൂണേരി: (nadapuram.truevisionnews.com) തൂണേരി ബ്ലോക്ക് പഞ്ചായത്ത് 2025-26 ജനകീയാസൂത്രണ പദ്ധതിയില്‍ ഗ്രൂപ്പുകള്‍ക്കുള്ള ടിഷ്യുകള്‍ച്ചര്‍ വഴക്കന്നുകള്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. വനജ വിതരണോദ്ഘാടനം നിർവഹിച്ചു. ആദ്യഘട്ടത്തിൽ 'ഭാഗ്യശ്രീ' ഗ്രൂപ്പിന് വാഴക്കന്നുകൾ നൽകിക്കൊണ്ടാണ് വിതരണം തുടങ്ങിയത്.
തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യന്‍ അധ്യക്ഷത വഹിച്ചു. ഒരു കൃഷിക്കൂട്ടത്തിനു 50 വാഴക്കന്നുകളാണ് നല്‍കുന്നത്. രോഗകീട പ്രതിരോധ ശേഷിയുള്ള ടിഷ്യൂകള്‍ച്ചര്‍ നേന്ദ്രന്‍ ഇനം കന്നുകളാണ് വിതരണം ചെയ്യുന്നത്. തൂണേരി കൃഷിഭവനില്‍ നടന്ന ചടങ്ങില്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി.വിദ്യ പദ്ധതി വിശദീകരിച്ചു. തൂണേരി ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബിന്ദു സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ മധു മോഹന്‍, കൃഷ്ണന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷീന എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ അപര്‍ണ.കെ ഗോകുല്‍ സ്വാഗതം പറഞ്ഞു.
Thuneri Block Panchayat distributed tissue culture banana seeds


 
                    
                    











 
                    





















 
                                








