വളയം: ( nadapuram.truevisionnews.com) കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൊതുജനപങ്കാളിത്തത്തോടെ തയ്യാറാക്കിയ "നാളത്തെ വളയം പഞ്ചായത്ത് ജനകീയ വികസന പത്രിക" ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി പ്രതീഷ് പ്രകാശനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം കെ അശോകൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ഹരിത കർമ്മ സേന കോഡിനേറ്റർ വി.കെ. ബീന, ആശാവർക്കർ കോഡിനേറ്റർശ്രീമതി പി എസ് പ്രീത എന്നിവർ വികസനരേഖ ഏറ്റുവാങ്ങി. ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് വി കെ ചന്ദ്രൻ മാസ്റ്റർ ആമുഖ പ്രഭാഷണം നടത്തി. വൈ എം. ശ്രീധരൻ മാസ്റ്റർ വികസനരേഖ അവതരണം നടത്തി . ശാസ്ത്ര സാഹിത്യ പരിഷത്ത് വളയം യൂണിറ്റ് സെക്രട്ടറി സി എച്ച് ഭാസ്കരൻ സ്വാഗതവും പ്രസിഡണ്ട് പി കെ ചന്ദ്രൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.
The Parishath released the development brochure