ഇരിങ്ങണ്ണൂർ: ( nadapuram.truevisionnews.com) ഇരിങ്ങണ്ണൂർ ഹയർസെക്കന്ററി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം (എൻ.എസ്.എസ്) യൂണിറ്റ് തങ്ങളുടെ മാനസ ഗ്രാമമായ കച്ചേരിയിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്ന് അച്ചാർ ചലഞ്ചിലൂടെ സമാഹരിച്ച തുക കൈമാറി. കച്ചേരിയിലെ പൊതുജന വായനശാലയ്ക്ക് സമീപമുള്ള വീട് നിർമാണ പദ്ധതിക്കായാണ് വിദ്യാർഥികൾ 2 ലക്ഷം രൂപ സമാഹരിച്ചത്.
എൻ.എസ്.എസ്. വളണ്ടിയർമാരും അധ്യാപകരും ചേർന്ന് നടത്തിയ 'അച്ചാർ ചലഞ്ച്' പ്രദേശവാസികളുടെയും പൊതുജനങ്ങളുടെയും പിന്തുണയോടെ വലിയ വിജയമായി മാറി.



സമാഹരിച്ച തുക നാദാപുരം എം.എൽ.എ. ഇ.കെ. വിജയൻ വീട് നിർമാണ കമ്മിറ്റിക്ക് കൈമാറി. വിദ്യാർഥികളുടെയും എൻ.എസ്.എസ്. യൂണിറ്റിന്റെയും ഈ സാമൂഹിക പ്രതിബദ്ധതയെ എം.എൽ.എ. അഭിനന്ദിച്ചു.
ചടങ്ങിൽ കെ.പി.രമേശൻ അധ്യക്ഷത വഹിച്ചു. ടി.കെ.അരവിന്ദാക്ഷൻ (ബ്ലോക്ക് വൈസ് പ്രിസിണ്ടന്റ്), സതി മാരാം വീട്ടിൽ (വാർഡ് മെമ്പർ), പി.എം.നാണു (താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിണ്ടന്റ്), പി.കെ.കുഞ്ഞിരാമൻ (മാനേജർ ഇരിങ്ങണ്ണൂർ എച്ച്എസ്എസ്), സിന്ധു ജയരാജൻ (പ്രിൻസിപ്പാൾ ഇരിങ്ങണ്ണൂർ എച്ച്എസ്എസ്), ശ്രീജിത്ത്.സി.പി (പിടിഎ പ്രസിണ്ടന്റ് ഇരിങ്ങണ്ണൂർ എച്ച്എസ്എസ്), യു.കുമാരൻ (വീട് നിർമാണ കമ്മിറ്റി (ട്രഷറർ), എം.പി. ശ്രീധരൻ (ഇരിങ്ങണ്ണൂർ എച്ച്എസ്എസ് ഭരണ സമിതി അംഗം), ശ്രുതി.ടി.കെ (എൻഎസ്എസ് പ്രോഗ്രാം ഓഫിസർ), രാജീവൻ.എൻ.കെ (സ്റ്റാഫ് സെക്രട്ടറി), ജലീൽ വടക്കയിൽ, രാജീവ്.എം.കെ (വായനശാല സെക്രട്ടറി) എന്നിവർ സംസാരിച്ചു. ടി.കെ.രഞ്ജിത്ത് കുമാർ സ്വാഗതം പറഞ്ഞു.
NSS volunteers at Iringannoor Higher Secondary School raised Rs. 2 lakhs for the construction of a house