നാദാപുരം: (nadapuram.truevisionnews.com) കുടുംബശ്രീ ഉല്‍പന്നങ്ങള്‍ വീടുകളിലെത്തിക്കാന്‍ നവംബര്‍ ഒന്ന് മുതല്‍ 'സോഷ്യല്‍ സെല്ലര്‍'മാരെ നിയോഗിക്കുന്നതിന് മുന്നോടിയായി കുടുംബശ്രീ സ്വാശ്രയ ഗ്രാമം മെന്റര്‍മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു.
കോഴിക്കോട് യൂത്ത് ഹോസ്റ്റലില്‍ നടന്ന പരിപാടി കുടുംബശ്രീ ഗവേണിങ് ബോഡി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.കെ ലതിക ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ പി.സി കവിത അധ്യക്ഷയായി. അസി. ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍മാരായ പി. സൂരജ്, എസ്.കെ അതുല്‍ രാജ്, ജില്ലാ പ്രോഗ്രാം മാനേജര്‍ എ നീതു, സതീശന്‍ സ്വപ്നക്കൂട്, പ്രസാദ് കൈതക്കല്‍ എന്നിവര്‍ സംസാരിച്ചു.
Social Sellers; Kudumbashree Self-Help Village provided training to mentors