നാദാപുരം: (nadapuram.truevisionnews.com) ദേശീയ വികസന ഏജൻസിയായ ഭാരത് സേവ സമാജിൻ്റെ 2025ലെ പുരസ്കാരത്തിന് വി. രാജലക്ഷ്മി ടീച്ചർ അർഹയായി. കലാ സാഹിത്യ സാംസ്കാരിക രംഗത്തെ മികച്ച പ്രവർത്തനത്തിനാണ് പുരസ്കാരം.
ഏറെക്കാലമായി നാദാപുരം മേഖലയിൽ പാലിയേറ്റീവ് രംഗത്തും ടീച്ചർ സജീവമാണ്. വയോജന ക്ഷേമരംഗത്തും ശാസ്ത്ര സാഹിത്യ പരിഷത്തിലും പ്രവർത്തിക്കുന്നു. നാദാപുരം ഇയ്യങ്കോട് സ്വദേശിയായ രാജലക്ഷ്മി ടീച്ചർ കലാമണ്ഡലം മുൻ സെക്രട്ടറിയും എഴുത്തുകാരനുമായ ഇയ്യംകോട് ശ്രീധരൻ്റെ സഹോദരിയാണ്.



ഒക്ടോബർ 13 ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ബി.എസ്.എസ്. അഖിലേന്ത്യാ ചെയർമാൻ ബി.എസ്.ബാലചന്ദ്രനിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
Bharat Seva Award to VRajalakshmi