നാദാപുരം : (nadapuram.truevisionnews.com) ഗ്രാമപഞ്ചായത്ത് സദ്ഭരണ പദ്ധതി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ഗ്രാമപഞ്ചായത്തിൻ്റെയും ഘടകസ്ഥാപനങ്ങളുടെയും എല്ലാ സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്ത് പൂർത്തീകരിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി വി മുഹമ്മദലി പറഞ്ഞു.
നാദാപുരം ഹോമിയോ ഡിസ്പെൻസറിയിൽ ഓൺലൈൻ ഒ.പി സംവിധാനം ഏർപ്പെടുത്തിയതോടുകൂടി എല്ലാ സ്ഥാപനങ്ങളും ഡിജിറ്റലൈസ് ചെയ്തു കഴിഞ്ഞു. ഗ്രാമപഞ്ചായത്തിന്റെ ഗവൺമെൻറ് ഹോമിയോ ഡിസ്പെൻസറിയിലെ ഓൺലൈൻ ഒ പി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി വി മുഹമ്മദലി നിർവ്വഹിച്ചു.



വൈസ്പ്രസിഡണ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ തൻസീറപദ്ധതി വിശദീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ സി കെ നാസർ എംസി സുബൈർ, ഗ്രാമപഞ്ചായത്ത് അംഗം സി വി നിഷ മനോജ് എച്ച്എംസി മെമ്പർമാരായ സി വി ഇബ്രാഹിം,കരിമ്പിൽ ദിവാകരൻ, കെ.ടി.കെ ചന്ദ്രൻ ,കരിമ്പിൽ വസന്ത, ശ്രീധരൻ നായർതുടങ്ങിയവർ സംബന്ധിച്ചു.
Online OP at Nadapuram Govt. Homeo Dispensary