നാദാപുരം : ( nadapuram.truevisionnews.com) നാദാപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും ഏഴാം വാർഡ് മെമ്പറുമായ അഖില മര്യാട്ടിന് തൊഴിലുറപ്പ് തൊഴിലാളികളുടെ അനുമോദനം. ചിയ്യൂർ ആരോഗ്യ കേന്ദ്രത്തിൽ നടന്ന അനുമോദന സംഗമത്തിൽ തൊഴിലുറപ്പ് തൊഴിലാളികളും മാറ്റ് മാരും പങ്കെടുത്തു.
വനിതാ സംരംഭങ്ങൾക്ക് ഒരിടം എന്ന ലക്ഷ്യത്തോടെ വർക്ക് ഷെഡ് ഉൾപ്പെടെയുള്ള വേറിട്ട പദ്ധതികളാണ് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഏഴാം വാർഡിൽ നടന്നത്. എല്ലാവർഷവും തൊഴിലുറപ്പ് തൊഴിലാളികൾ വേണ്ടി സംഘടിക്കപ്പെടുന്ന വിനോദയാത്രയും ഏറെ ശ്രദ്ധേയമായിരുന്നു. ഇന്ദിര , ശ്രീജ , ലിനിഷ , ശ്രീഷ്മ , സുമി , സുജാത എന്നിവർ സംസാരിച്ചു.
Job guarantee workers congratulate the 7th ward member nadapuram