നാദാപുരം: (nadapuram.truevisionnews.com) ഗ്രാമപഞ്ചായത്ത് വാർഡ് പന്ത്രണ്ടായ നരിക്കാട്ടേരിയിലെ യാത്രാ സൗകര്യങ്ങൾക്ക് ആശ്വാസമായി രണ്ട് പുതിയ റോഡുകൾ നാടിന് സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് വി.വി.മുഹമ്മദലി റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പതിനൊന്ന് ലക്ഷം രൂപ ചെലവഴിച്ച് പൂർത്തിയാക്കിയ അമ്പിളികുന്ന് റോഡ്, കൂടാതെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച തറമൽ താഴ റോഡ് എന്നിവയാണ് പ്രദേശവാസികൾക്കായി തുറന്നുകൊടുത്തത്.



വാർഡ് മെമ്പർ എ.കെ.സുബൈർ മാസ്റ്റർ അദ്ധ്യക്ഷനായി. സ്ഥിരം സമിതി ചെയർമാൻ സി.കെ.നാസർ, വാർഡ് കൺവീനർ ടി.ഷംസീർ, ഇബ്രാഹീം പുളിയച്ചേരി, കെ.ജമാൽ, ചിറയിൽ മൂസഹാജി, കെ.ടി.കെ മുഹമ്മദ്,ടി.അനീഷ് തുടങ്ങിയവർ സംസാരിച്ചു.
Two roads in Narikkattery dedicated to the nation