നാദാപുരം:(nadapuram.truevisionnews.com) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൻ്റെ മുന്നോടിയായി മുസ്ലിം ലീഗ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ഏകദിന ശില്പശാലയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി. 'തദ്ദേശീയം' എന്ന് പേരിട്ടിട്ടുള്ള ശില്പശാല, ഈ മാസം 20 ന് തിങ്കളാഴ്ച വയനാട് കോമാച്ചി പാർക്കിലാണ് നടക്കുക.
മണ്ഡലം പ്രവർത്തക സമിതി അംഗങ്ങൾ, പഞ്ചായത്ത് പ്രസിഡണ്ട്, ജനറൽ സെക്രട്ടരി, ട്രഷറർ, വാർഡ് കമ്മിറ്റി പ്രസിഡണ്ട്, സെക്രട്ടരിമാർ, പോഷക ഘടകങ്ങളുടെ മണ്ഡലം തല പ്രതിനിധികൾ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്റ്, വൈസ് പ്രസിഡന്റുമാർ എന്നിവരാണ് ശിൽപ്പശാലയിൽ പങ്കെടുക്കേണ്ടത്. രാവിലെ 8 30ന് രജിസ്ട്രേഷൻ ആരംഭിക്കും. 9 മണിക്ക് സംസ്ഥാന ജനറൽ സെക്രട്ടരി പി.എം എ സലാം ഉദ്ഘാടനം ചെയ്യും. തുടർന്ന് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി പ്രതിനിധികളുമായി സംവദിക്കും.



ദേശീയ സെക്രട്ടറി സി.കെ. സുബൈർ, ജില്ലാ ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ, ട്രഷറർ സൂപ്പി നരിക്കാട്ടേരി, വൈസ് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ, സെക്രട്ടറി കെ.കെ. നവാസ് തുടങ്ങിയവർ സംസാരിക്കും. മുഴുവൻ പ്രതിനിധികളും കൃത്യ സമയത്ത് തന്നെ എത്തിച്ചേരണമെന്ന് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ബംഗ്ലത്ത്, ജനറൽ സെക്രട്ടറി എൻ.കെ. മൂസ മാസ്റ്റർ എന്നിവർ അറിയിച്ചു.
Preparations for the Muslim League Nadapuram Mandal Committee's workshop ahead of the elections have been completed.