നാദാപുരം: (nadapuram.truevisionnews.com) തുണേരി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൻ്റെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ട് പുതിയ കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വണ്ണാൻ്റവിട -കൊല്ലൻ്റവിട കോൺക്രീറ്റ് റോഡാണ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുധ സത്യൻ നാടിന് സമർപ്പിച്ചത്.
വാർഡ് മെമ്പറും പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാനുമായ റഷിദ് കാഞ്ഞിരക്കണ്ടിയിൽ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്‌സൺ റജുല നിടുംപ്രത്ത്, റോഡ് നിർമാണ കമ്മിറ്റി കൺവീനർ അബ്ബാസ് കെ, മഹമൂദ് എം വി, ഹമിദ് ചന്ദ്രിക, അഷ്റഫ് എ എസ്, ഹമീദ് എൻ സി, മുഹമ്മദ് നടക്ക, ഇസ്മായിൽ എം വി, അബ്ദുള്ള ടി, ഇർഷാദ് പി, അബൂബക്കർ ടി വി, അബ്‌ദുൽ റഹ്മാൻ എം വി, സജീവൻ ടി, അബ്‌ദുള്ള കെ വി, ഫാസിൽ കെ കെ, അർഷാദ് പി, മുസ്തഫ കെ വി, മുഹമ്മദ് ടി കെ അഷ്റഫ് പി, എന്നിവർ പ്രസംഗിച്ചു
Vannanravida-Kollantravida road dedicated to the nation