Featured

പുതു വളയം; നവീകരിച്ച വളയം ടൗൺ നാളെ മന്ത്രി നാടിന് സമർപ്പിക്കും

News |
Oct 18, 2025 10:21 AM

നാദാപുരം: ( nadapuram.truevisionnews.com) വികസനം നഗരങ്ങളിൽ മാത്രമല്ല, ഗ്രാമങ്ങൾക്കും നഗര പ്രൗഡി പകരണമെന്ന ഇടതുപക്ഷ സർക്കാർ നയത്തിൻ്റെ ഭാഗമായി വളയം ഗ്രാമത്തിൻ്റെ പ്രധാന കവലയ്ക്ക് ആധുനിക മുഖമായി. നടപാതകൾ വർണ്ണ ടൈലുകൾ പാകിയും കാൽ നടയാത്രക്കാർക്ക് സുരക്ഷ ഒരുക്കാൻ കൈവരികൾ നിർമ്മിച്ചും മനോഹരമാക്കി മറ്റിയിട്ടുണ്ട് വളയം ടൗൺ. ഒപ്പം കുയ്തേരി റോഡ് കവലയും ടൈൽ വിരിച്ച് മനോഹരമാക്കി. പാതകൾക്ക് ഇരുവശത്തും സ്ഥാപിച്ച വിളക്കുമാടങ്ങൾ പ്രകാശിച്ച് തുടങ്ങിയതോടെ വളയത്തിൻ്റെ രാത്രി മനോഹാരിത ഏറി.

ഇകെ വിജയൻ എംഎൽഎയുടെയും ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷിൻ്റെയും ശ്രമഫലമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പിൽ നിന്ന് മന്ത്രി മുഹമ്മദ് റിയാസ് അനുവദിച്ച 250 ലക്ഷം രൂപ ചിലവിലാണ് വളയം ടൗൺ നവീകരിച്ചത്.

വളയത്തിൻ്റെ ചരിത്രത്തിലെ പുതിയ ചുവട് വെപ്പ് അനുസ്മരണീയമാക്കാൻ കെ.എൻ ദാമോദരൻ കൺവീനറായി സർവ്വകക്ഷി സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്. നാളെ വൈകിട്ട് മൂന്നിന് വളയം കുയ്തേരി റോഡിൽ നിന്ന് വർണ്ണാഭമായ ഘോഷയാത്ര ഉദ്ഘാടനത്തിൻ്റെ മുന്നോടിയായി നടക്കും.

വളയം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഇ.കെ വിജയൻ എം എൽഎയുടെ അധ്യക്ഷതയിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവ്വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി വനജ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പൊതുമാരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ചടങ്ങിൽ പങ്കെടുക്കും.

The renovated Valayam Town will be dedicated to the nation by the minister tomorrow.

Next TV

Top Stories










News Roundup






//Truevisionall