നാദാപുരം: ( nadapuram.truevisionnews.com) കർഷക സംഘം നാദാപുരം ഏരിയ കമ്മിറ്റി അംഗവും പുറമേരി പഞ്ചായത്ത് സെക്രട്ടറിയുമായിരുന്നു സി.എം. വിജയൻ മാസ്റ്ററെ അനുസ്മരിച്ചു. കർഷക സംഘത്തിൻ്റെ നേതൃത്വത്തിൽ കല്ലാച്ചി ചെത്തുതൊഴിലാളി യൂണിയൻ ഹാളിലാണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്. കർഷക സംഘം ജില്ലാ സെക്രട്ടറി ബാബു പറശ്ശേരി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
സി എച്ച് ബാലക ഷ്ണൻ അധ്യക്ഷനായി. പ്രേംകുമാർ, കൂട ത്താങ്കണ്ടി സുരേഷ്, എം എം അശോ കൻ എന്നിവർ സംസാരിച്ചു.
Farmers' group leader CM Vijayan commemorates Master