നാദാപുരം: ( nadapuram.truevisionnews.com) മസ്‌കറ്റ് കെ.എം.സി.സി. നാഷണൽ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട അഷ്റഫ് പൊയ്കരക്ക് സുഹൃദ് സംഘം നാദാപുരത്ത് സ്വീകരണം നൽകി. നാദാപുരത്ത് വെച്ച് നടന്ന ചടങ്ങ് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.കെ. നവാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
നാദാപുരം അർബൻ ബാങ്ക് ചെയർമാൻ എം കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. ഷാർജ കെഎംസിസി ജില്ലാ പ്രസിഡണ്ട് ടി കെ അബ്ബാസ് പൊന്നാട അണിയിച്ചു. കുവൈറ്റ് കെഎംസിസി ജില്ലാ വൈസ് പ്രസിഡൻ്റ് വി ടി കെ മുഹമ്മദ് സ്വാഗതം പറഞ്ഞു. നാദാപുരം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി കെ നാസർ, എം സി സുബൈർ, മുൻ പഞ്ചായത്ത് മെമ്പർ പി മുനീർ മാസ്റ്റർ എന്നിവർ സംസാരിച്ചു
KMCC National Executive Member Ashraf Poykara received a warm welcome in Nadapuram