എടച്ചേരി: ( nadapuram.truevisionnews.com) 'ഞങ്ങൾ പലസ്തീൻ ജനതയൊപ്പം' എന്ന മുദ്രാവാക്യം ഉയർത്തി ജനാധിപത്യ മഹിളാ അസോസിയേഷൻ നാദാപുരം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സദസ്സ് എടച്ചേരിയിൽ നടന്നു. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി ഡോ. മിനി പ്രസാദ് സദസ്സ് ഉദ്ഘാടനം ചെയ്തു.
അഡ്വ. പി പി ലത അധ്യക്ഷയാ യി. ജില്ല എക്സിക്യുട്ടീവ് അംഗം കെ പി വനജ, എം സുമതി, അഡ്വ. വി കെ ജ്യോതി ലക്ഷ്മി, എം ദേവി, സി പി അംബുജ, ഇ കെ ശോഭ, കെ കെ ലിഗിത എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ ശ്യാമള സ്വാഗത വും പി കെ ഷൈജ നന്ദിയും പറഞ്ഞു.
Democratic Women's Association organized a Palestine solidarity rally in Edacherry