നാദാപുരം: ( nadapuram.truevisionnews.com) നാദാപുരത്ത് ഫുട്ബോൾ മത്സരത്തിനിടയിൽടറഫിൽ സംഘർഷം.വിദ്യാർത്ഥികൾക്ക് പരിക്ക് . ഇതിനിടെ സ്കൂൾ വിദ്യാർത്ഥികളെ പുറത്ത് നിന്നെത്തിയവർ മർദ്ദിച്ചതായി പരാതി. കല്ലാച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എംഎസ്എഫ് പ്രവർത്തകരായ മൂന്ന് വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്.
ഞായറാഴ്ച രാത്രി എട്ടുമണിയോടെ നാദാപുരം യുസി ടറഫിലാണ് സംഭവം. സ്കൂളിലെ വിവിധ ബാച്ചുകൾ തമ്മിലുള്ള മത്സരം നടക്കുന്നതിനിടയിൽ മത്സരം സംബന്ധിച്ച് വിദ്യാർഥികൾ തമ്മിൽ ചെറിയ വാക്കേറ്റം നടന്നിരുന്നു. സാധാരണ കളിക്കാർ തമ്മിലുള്ള വാക്കേറ്റം ആയിരുന്നു അത്. എന്നാൽ, വിവരമറിഞ്ഞ് സംഘടിതരായി എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ കളി നടക്കുന്ന ടർഫിലേക്ക് ഇരച്ചു കയറി വിദ്യാർത്ഥികളെ ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് എംഎസ്എഫ് ആരോപിക്കുന്നു.



വരിക്കോളി ഒമ്പത് കണ്ടത്തിലെ പുത്തലത്ത് റാഹിൽ, തെരുവംപറമ്പിലെ ചെറുവലത് ഷാമിൽ,കളരിച്ചാലും റഫ് ഷാൻ എന്നീ വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റാഹിലിന്റെ പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.പരിക്കേറ്റ വിദ്യാർത്ഥികൾ നാദാപുരം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
കുറ്റവാളികളെ അടിയന്തരമായി അറസ്റ്റ് ചെയ്തു നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് നാദാപുരം മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എംപി, യൂത്തിലേക്ക് മണ്ഡലം ജനറൽ സെക്രട്ടറി ഇ ഹാരിസ് എന്നിവർ ആവശ്യപ്പെട്ടു.
Complaint of students who came to a football match in Nadapuram being beaten up







































