നാദാപുരം: (nadapuram.truevisionnews.com) നാദാപുരം മേഖലയിലെ ,കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻനിര പ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായ ടി.പി സത്യനാഥൻ മാസ്റ്റർ അനുസ്മരണവും അന്താരാഷ്ട്ര ഗ്രാമീണ വനിതാദിനാചരണവും, കല്ലാച്ചി പ്രോവിഡൻസ് സ്കൂളിൽ പരിഷത്ത് മുൻ കേന്ദ്ര നിർവാഹക സമിതി അംഗം ശശിധരൻ മണിയൂർ ഉദ്ഘാടനം ചെയ്തു.
പരിഷത്ത് ജില്ലാ പ്രസിഡന്റ് വി കെ ചന്ദ്രൻ മാസ്റ്റർ, എകെ പീതാംബരൻ മാസ്റ്റർ, ഡോ. ശ്രുതി ടി.പി. പി കെ അശോകൻ , അമൃത, എന്നിവർ സംസാരിച്ചു. ഹരിത കർമ്മ സേനാ അംഗളായ വിസി നിഷ ,ഷിംല, ആശാ വർക്കർമാരായ വിസി ചന്ദ്രി, രജി കെ.വി എന്നിവരെ ചടങ്ങിൽ ആദരിച്ചു. നിഷ മനോജിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് ടി രമേശൻ സ്വാഗതവും, അനിൽകുമാർ പേരടി നന്ദിയും പറഞ്ഞു.
'In Memories'; Commemoration of TP Satyanathan Master and International Rural Women's Day Celebration