Oct 21, 2025 10:39 AM

നാദാപുരം: (nadapuram.truevisionnews.com) വളയം ഗവ: ഹയർ സെക്കൻ്ററി സ്കൂളിലെ എസ് പി സി കേഡറ്റുകളുടെ യൂണിഫോം ഫണ്ട് അഴിമതിയുമായി ബന്ധപ്പെട്ട പരാതിയിൽ നാളിതു വരെയായി കേട്ടുകേൾവി ഇല്ലാത്ത രീതിയിലുള്ള നടപടികളും അന്വേഷണവ്യമാണ് വളയം പോലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സമ്മർദ്ദത്തിലാക്കി പരാതി ഇല്ലെന്ന് എഴുതി വാങ്ങിച്ച് പ്രതിയെ രക്ഷിക്കാനുള്ള നീക്കങ്ങൾ പൊലീസ് തന്നെ നടത്തുകയാണ് എന്നത് പ്രശ്നത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

രണ്ട് വർഷം മുമ്പ് യൂണിഫോമിനായി നൽകിയ പണം തിരിച്ചു നൽകാതെ വന്നപ്പോഴാണ് രക്ഷിതാക്കൾ വിദ്യാർത്ഥി സംഘടനയായ കെ എസയു മായി ബന്ധപ്പെട്ട് പരാതി നൽിയത്. യൂണിഫോം അഴിമതിയുമായി ബന്ധപ്പെട്ട പരാതി ലഭിച്ചപ്പോൾ എസ് പി സി വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ ആരോപണവിധേയനായ അധ്യാപകൻ്റെ സാന്നിധ്യത്തിൽ വിളിച്ചു പേർക്കുകയും യൂണിഫോമിൻ്റെ പണം ഭക്ഷണത്തിന് വേണ്ടിവകമാറ്റിയാതെണെന്നും അധ്യാപകന് അനുകൂലമായി സഹതാപം ഉണ്ടാക്കി ഇതുമായി ബന്ധപ്പെട്ട് പരാതിയില്ലന്ന് എഴുതിവാങ്ങാനുള്ള ശ്രമം നടന്നുവരികയാണ്.

സർവ്വീസിൽ നിന്ന് ഉടൻ വിരമിക്കുന്ന അധ്യാപകനെ കേസിൽ കുടുക്കാൻ രക്ഷിതാക്കൾ കൂട്ടുനിൽക്കരുതെന്നും അദ്ദേഹത്തിന് ജോലിയും പെൻഷനും നഷ്ടപ്പെടുമെന്നും പറഞ്ഞാണ് രക്ഷിതാക്കളിൽ സഹതാപം ഉണ്ടാക്കുന്നത്. കഴിഞ്ഞ ആഴ്ചകളിൽ മൂന്ന് ദിവസം വിദ്യാർത്ഥികളുടെ അമ്മമാരെ സ്കൂളിൽ വിളിച്ചു വരുത്തിയതും ആരോപണ വിധേയനായ അധ്യാപകനാണ്.

മാത്രമല്ല രക്ഷിതാക്കളെ നിർബന്ധപൂർവ്വം സ്റ്റേഷനിൽ വിളിച്ചു വരുത്തിമൊഴിയെടുക്കുന്ന വിരോധഭാസവും നടക്കുന്നു. തങ്ങളുടെ കുട്ടികളുടെ ഭാവി അനിശ്ചിതത്തിലാകുമെന്ന ഭയമാണ് രക്ഷിതാക്കൾ പരാതി നേരിട്ട് നൽകാതിരുന്നത്. എന്നാൽ ഇപ്പോൾ ക്ലാസ് മുറികളിൽ വരെ പരാതി നൽകിയെന്ന് സംശയിക്കുന്ന കുട്ടികളെ ഒറ്റപ്പെടുത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്.

ഒരു വിഭാഗം രക്ഷിതാക്കളെ ഉപയോഗിച്ച് കുട്ടികളുടെ എസ് പി സി സർട്ടിഫിക്കറ്റ് തടഞ്ഞുവെക്കുമെന്നും പരീക്ഷയിൽ തോല്പിക്കുമെന്നും ഭീഷണിപ്പെടുത്തി പരാതി പിൻവലിപ്പിക്കാനും സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്.

2023-24 അധ്യായന വർഷം എസ് പി സിയിൽ ജോയിൻ ചെയ്‌ത് നിലവിൽ പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ യൂണിഫോം അലവൻസും ഭക്ഷണഅലവൻസും കൃത്യമായി കിട്ടിയിട്ടുണ്ടെന്നുള്ളത് ഔദ്യോഗിക രേഖകൾ തന്നെ വ്യക്തമാക്കുന്നുണ്ട്.


പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സമ്മർദ്ദത്തിലാക്കുന്നപോലീസിൻ്റെ ഈ വിചിത്ര നടപടി അവസാനിപ്പിക്കണമെന്നും ആരോപണ വിധേയനായ അധ്യാപകനെതിരെ

മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും ഇത് സംബന്ധിച്ച പരാതി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തണമെന്നും കെ പി എസ് ടി എ നാദാപുരം ഉപജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.

Police efforts to curb SPC uniform corruption should end - KPSTA

Next TV

Top Stories










News Roundup






GCC News






Entertainment News





//Truevisionall