നാദാപുരം: (nadapuram.truevisionnews.com) കേരള പോലീസും കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലും സംയുക്തമായി നാദാപുരം ഡി.വൈ.എസ്.പി ഓഫീസിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പോലീസ് സ്മൃതിദിനത്തോടനുബന്ധിച്ച് നടന്ന രക്തദാന ക്യാമ്പിൽ നാദാപുരം സബ് ഡിവിഷനു കീഴിലുള്ള പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള പോലീസ് ഓഫീസർമാരും, പൊതുജനങ്ങളുമടക്കം രക്തദാനത്തിൽ പങ്കാളികളായി. മുക്കം കെ.എംസി.ടി മെഡിക്കൽ കോളജ് രക്തബാങ്കിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഡി.വൈ.എസ്.പി എ കുട്ടികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സി.ഐ ടി.എം നിധീഷ് അധ്യക്ഷത വഹിച്ചു. ഡോ. അനുപമ,ഡോ. ഐശ്വര്യ, ജനമൈത്രി ബീറ്റ് ഓഫീസർ കെ.കെ ബിജു , പി.സുനീഷ് എന്നിവർ സംസാരിച്ചു.സി.കെ സജീവൻ, എൻ.പി അനിൽകുമാർ, സജിത്ത് കൃഷ്ണ, രമേശൻ, ബ്ലഡ് ഡോണേഴ്സ് കേരള കോഡിനേറ്റർമാരായ വത്സരാജ് മണലാട്ട്, രാഗിൽ പുതുക്കയം എന്നിവർ നേതൃത്വം നൽകി.
Kerala Police conducted a blood donation camp in Nadapuram