നാദാപുരം: (nadapuram.truevisionnews.com) പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന (പി എം കെ എസ് വൈ) പദ്ധതിയുടെ ഭാഗമായി നാദാപുരം ഗ്രാമപഞ്ചായത്ത് പരിധിയിലെ കർഷകർക്ക് പോട്ടിംഗ് മിശ്രിതം നിറച്ച പൂചട്ടിയും വിവിധയിനം പച്ചക്കറി തൈകളും വിതരണം ചെയ്തു.
പന്ത്രണ്ടാം വാർഡ് നരിക്കാട്ടേരിയിൽ വാർഡ്മെമ്പർ എ.കെ.സുബൈർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം പുളിയച്ചേരി, എം.വിജയൻ, എം.വി കുഞ്ഞമ്മത് തുടങ്ങിയവർ സംബന്ധിച്ചു.
Potting mix and vegetable seedlings distributed to farmers in Nadapuram Panchayat