നാദാപുരം: (nadapuram.truevisionnews.com) പ്ലംബിങ് ജോലിക്കിടയിൽ കയർപൊട്ടി കിണറ്റിലേക്ക് വീണ തൊഴിലാളിയെ ഫയർ ഫോഴ്സ് സംഘം വല വിരിച്ച് രക്ഷപ്പെടുത്തി. നാദാപുരം ആവോലത്തെ വീട്ടിൽ ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് അപകടം. ജാതിയേരി സ്വദേശി അനസാണ് കിണറ്റിലേക്ക് വീണത്.
കിണറ്റിന്റെ പടവിൽ പിടിച്ചുനിന്ന അനസിനെ നാദാപുരം ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി കിണറ്റിൽ വലവിരിച്ച് പുറത്തേക്ക് എത്തിക്കുകയായിരുന്നു. കാലിനും താടിയെല്ലിനും പരിക്ക് പറ്റിയ അനസിനെ നാദാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനത്തിന് ഫയർ സ്റ്റേഷൻ ഓഫീസർ വരുൺ, സീനിയർ ഫയർ ഓഫീസർ സാനിജ് , പ്രബീഷ്,അജേഷ്, ഷാഗിൽ, ദിൽറാസ്, ജ്യോതികുമാർ,ബിനീഷ് കുമാർ ഹോം ഗാർഡ് വിനീത് എന്നിവർ നേതൃത്വം നൽകി.
Firefighters rescue worker who fell into well while doing plumbing work