കല്ലാച്ചി: (nadapuram.truevisionnews.com) നാദാപുരം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ പെരുവങ്കരയിൽ കൃഷിയിടത്തിൽ നാശനഷ്ടമുണ്ടാക്കുകയും ഭീഷണി സൃഷ്ടിക്കുകയും ചെയ്ത കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. ഇന്നലെ രാത്രിയാണ് സംഭവം.
പ്രദേശത്ത് ഭീതി പരത്തിയ കാട്ടുപന്നിയെ അംഗീകൃത ഷൂട്ടറായ പ്രദീപ് കുമാർ അരൂർ ആണ് വെടിവെച്ചു കൊന്നത്. വാർഡ് മെമ്പർ റീന കിണമ്പ്രമ്മൽ ഉൾപ്പെടെ നിരവധി നാട്ടുകാരും സന്നിഹിതരായിരുന്നു.



കാർഷിക വിളകൾ നശിപ്പിക്കുന്നതും ജനവാസ കേന്ദ്രങ്ങളിൽ ഭീഷണി ഉയർത്തുന്നതുമായ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരം നൽകിയ സർക്കാർ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. പന്നിയെ കൊന്നതോടെ പ്രദേശത്തെ കർഷകരുടെയും നാട്ടുകാരുടെയും ആശങ്കയ്ക്ക് താൽക്കാലിക ആശ്വാസമായി.
Wild boar shot dead in Peruvankara farm