നാദാപുരം: (nadapuram.truevisionnews.com) നാദാപുരം ഗ്രാമപഞ്ചായത്ത് സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. നവംബർ മൂന്ന് നാല് തീയതികളിൽ കുറ്റിപ്പുറം എൽ പി സ്കൂളിൽ വച്ചാണ് കലോത്സവം നടക്കുന്നത്.ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.വി മുഹമ്മദലി കലോത്സവ കൺവീനർ വി.വി ഹാജറക്ക് നൽകി ലോഗോ പ്രകാശനം ചെയ്തു.
ചടങ്ങിൽ സ്ഥിരം സമിതി അദ്ധ്യക്ഷൻ സി.കെ.നാസർ അധ്യക്ഷത വഹിച്ചു. സി.വി.നിഷ മനോജ്,കരിമ്പിൽ ദിവാകരൻ,കരിമ്പിൽ വസന്ത,ഇ.പ്രകാശൻ, എം.സി അബ്‌ദുൽ ഗഫൂർ,സി.കെ രാജേഷ്,എ.സുരേഷ്ബാബു എന്നിവർ സംബന്ധിച്ചു
Nadapuram Grama Panchayat School Kalolsavam logo released