നാദാപുരം: ( nadapuram.truevisionnews.com) കേരളത്തിലെ കലാലയങ്ങൾ മികച്ച നിലവാരത്തിലേക്ക് ഉയർത്തി ഉന്നത വിദ്യാഭ്യാസ മേഖല ഇന്റർനാഷണൽ ഹബ്ബാക്കി മാറ്റുമെന്ന് ആർ ബിന്ദു പറഞ്ഞു.10.44 കോടി രൂപ ചിലവിൽ നാദാപുരം ഗവ ആർട്സ് ആൻ്റ് സയൻസ് കോളേജിൽ നിർമ്മിച്ച അക്കാദമിക് ബ്ലോക്ക്, കാൻ്റീൻ സമുച്ചയം, വനിതാ ഹോസ്റ്റലിൽ കെട്ടിടങ്ങളൾ ഉന്നത വിദ്യാഭ്യസ മന്ത്രി ഡോ അർ ബിന്ദു നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇ കെ വിജയൻ എംഎൽഎ അധ്യക്ഷനായി. സാൻജോ കെ ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വനജ, പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി,സി വി എം നജ്മ, പഞ്ചായത്ത് അംഗങ്ങളായ റീന കിണമ്പ്രമൽ,വി പി കുഞ്ഞിരാമൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി പി കുഞ്ഞികൃഷ്ണൻ,എ മോഹൻദാസ്, മുഹമ്മദ് ബംഗ്ലത്ത്, ശ്രീജിത്ത് മുടപ്പിലായി,രവി വെള്ളൂർ, കരിമ്പിൽ ദിവാകരൻ,കെ വി നാസർ, കെ പി കുമാരൻ,അബ്ദുൾ സഹദ്,വി അനീഷ്,ഇ ഹാരിസ്,എ പി അഭിനന്ദ് ഡോ എസ് ഡി സുദീപ് എന്നിവർ സംസാരിച്ചു.പ്രിൻസിപ്പൽ എൻ വി സനിത്ത് സ്വാഗതം പറഞ്ഞു.
Kerala's higher education sector will be transformed into an international hub - Minister Dr. R. Bindu