പുറമേരി : ( nadapuram.truevisionnews.com) ആധുനിക സൗകര്യങ്ങളോടുകൂടി നിർമ്മാണം പൂർത്തീകരിച്ച പുറമേരി പഞ്ചായത്ത് ഓഫീസ് കെട്ടിടം മന്ത്രി എം ബി രാജേഷ് നാടിന് സമർപ്പിച്ചു. കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ അധ്യക്ഷനായി.
രണ്ടുകോടി 60 ലക്ഷം രൂപ ചെലവിലാണ് പുതിയ ഓഫീസ് കെട്ടിടം പൂർത്തീകരിച്ചത്. ടൗണിന് സമീപം പഞ്ചായത്ത് വിലകൊടുത്ത് വാങ്ങിയ 32 സെന്റ് ഭൂമിയിലാണ് കെട്ടിടം നിർമ്മിച്ചത്.



ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ, കൂടത്താം കണ്ടി സുരേഷ്,ടിം പി സീന, ബിന്ദു പുതിയോട്ടിൽ ,കെ എം വിജിഷ, ബീന കല്ലിൽ,എം എം ഗീത ഒ ടി ജിഷ, ആസൂത്രണ സമിതി അധ്യക്ഷൻ കെ കെ ദിനേശൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ ടി കെ ബാലകൃഷ്ണൻ,പി അജിത്ത്, മുഹമ്മദ് സാലി, അഭിജിത്ത് കോറോത്ത്,സി പി നിധീഷ്, മനോജ് മുതുവടത്തൂർ, എൻ കെ രാജഗോപാൽ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ഓഫീസ് പ്രസിഡന്റ് വി കെ ജ്യോതി ലക്ഷ്മി സ്വാഗതവും സെക്രട്ടറി കെ കെ വിനോദൻ പറഞ്ഞു.
Panchayat office building in Athurugiriya was dedicated to the nation