പുറമേരി: (nadapuram.truevisionnews.com) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ ജനങ്ങള്‍ക്ക് വിരല്‍തുമ്പില്‍ ലഭ്യമാക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. പുറമേരി ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജനങ്ങളുടെ ആവശ്യങ്ങളും പരാതികളും അതിവേഗം തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ശ്രമിക്കണം. കെ-സ്മാര്‍ട്ട് ക്ലിനിക്കുകള്‍ സംഘടിപ്പിച്ച് ജനങ്ങള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കണമെന്നും മന്ത്രി പറഞ്ഞു.
പുറമേരി ടൗണിന് സമീപം പഞ്ചായത്ത് വാങ്ങിയ സ്ഥലത്ത് എംഎല്‍എ ആസ്തി വികസനഫണ്ട്, പഞ്ചായത്ത് ഫണ്ട് എന്നിവയില്‍നിന്ന് 2.6 കോടി രൂപ ചെലവിട്ടാണ് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കാര്യാലയം പണിതത്. വിവിധ മുറികള്‍, ഫീഡിങ് റൂമുകള്‍, ശുചിമുറികള്‍, മീറ്റിങ് ഹാളുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് കെട്ടിടം നിര്‍മിച്ചത്.



പുറമേരിയില്‍ നടന്ന ചടങ്ങില്‍ കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷനായി. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ, പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി കെ ജ്യോതി ലക്ഷ്മി, ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് കൂടത്താംകണ്ടി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പി സിനി, സെക്രട്ടറി കെ കെ വിനോദന്‍, സ്ഥിരം സമിതി അധ്യക്ഷരായ ബിന്ദു പുതിയോട്ടില്‍, കെ എം വിജിഷ, ബീന കല്ലില്‍, എന്‍ എം ഗീത, വാര്‍ഡ് മെമ്പര്‍ ഒ ടി ജിഷ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Minister inaugurates new building of Athurugiriya Grama Panchayat Office