അഴിയൂർ വില്ലേജിൽ തണ്ണീത്തടം മണ്ണിട്ട് നികത്തിയ സംഭവം; ഒരാഴ്ചയായിട്ടും നടപടിയില്ല, പ്രതിഷേധം വ്യാപകം

അഴിയൂർ വില്ലേജിൽ തണ്ണീത്തടം മണ്ണിട്ട് നികത്തിയ സംഭവം; ഒരാഴ്ചയായിട്ടും നടപടിയില്ല, പ്രതിഷേധം വ്യാപകം
Oct 24, 2025 10:04 PM | By Athira V

അഴിയൂർ: വില്ലേജിൽ പനാട താഴെ വയലിൽ ഡാറ്റാബേങ്കിൽ ഉൾപ്പെട്ട തണ്ണീർത്തട ഭൂമി മണ്ണിട്ട് നികത്തിയ സംഭവത്തിൽ ഒരാഴ്ച പിന്നിട്ടിട്ടും നടപടി സ്വീകരിക്കാത്ത റവന്യൂ അധികൃതരുടെ നടപടിയിൽ പ്രതിഷേധം ശക്തമാവുന്നു. അഴിയൂർ വില്ലേജ് അഴിയൂർ ദേശം റി.സ 209/1 നമ്പറിൽ പെട്ടതും മയ്യഴി പുഴയോരവുമായി ബന്ധപ്പെട്ട തണ്ണീർത്തടമാണ് അവധി ദിവസങ്ങളിൽ വ്യാപകമായി മണ്ണിട്ട് നികത്തിയത്‌.

 സംഭവം നടക്കുന്ന സമയം തന്നെ റവന്യൂ അധികൃതർക്ക് വിവരം ലഭിച്ചെങ്കിലും അവധി ദിവസങ്ങളിലെ താലൂക്ക് തല സ്ക്വാഡിന് വിവരം കൈമാറി പ്രവൃത്തി തടയാനോ വാഹനങ്ങൾ പിടിച്ചെടുക്കാനോ വില്ലേജ് അധികൃതർ തയ്യാറായിരുന്നില്ല. തണ്ണീർത്തട ഭൂമിയിൽ നിക്ഷേപിച്ച മണ്ണ് പിറ്റേ ദിവസം ജെസിബി ഉപയോഗിച്ച് നിരപ്പാക്കിയിരുന്നു.

ആ സമയം സ്പെഷ്യൽ വില്ലേജ് ഓഫീസർ സ്ഥലത്തെത്തിയെങ്കിലും ഭൂമാഫിയ ചാരന്മാർ വിവരം നൽകിയതനുസരിച്ച് ഓഫീസർ സ്ഥലത്തെത്തുന്നതിന് മുമ്പ് ജെസിബി കടന്നു കളയുകയായിരുന്നു. ഒക്ടോബർ 18ന് അഴിയൂർ സബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് വിൽപന നടന്ന തണ്ണീർതട ഭൂമിയാണ് പിറ്റേ ദിവസം തന്നെ മണ്ണിട്ട് നികത്തിയത്‌.

സ്ഥലം വാങ്ങിയ രണ്ട് വ്യക്തികളെ തിരിച്ചറിഞ്ഞിട്ടും ഇതുവരെ സ്റ്റോപ്പ് മെമ്മോ നൽകാൻ പോലും വില്ലേജ് അധികൃതർ തയ്യാറായിട്ടില്ല. ഉടമകളിൽ ഒരാളുടെ വീട് വില്ലേജ് ഓഫീസിന് മൂക്കിന് താഴെയായിട്ടും വില്ലേജ് അധികൃതർ നിസംഗത കാണിക്കുന്നുവെന്നാണ് ആരോപണം ഉയരുന്നത്. അതിനിടെ ഭൂ ഉടമകളുടെ പ്രതിനിധി വില്ലേജ് ഓഫീസിൽ എത്തി ഇടപെട്ടതായും വിവരമുണ്ട്.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ചെയർമാനും കൃഷി ഓഫീസർ കൺവീനറുമായ പഞ്ചായത്ത് തല എൽഎൽഎംസി (പ്രാദേശിക ഭൂ നിരീക്ഷണ സമിതി) കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് യോഗം ചേരുകയും സ്ഥലം സന്ദർശിച്ച് നികത്തിയ മണ്ണിൻ്റെ അളവും മറ്റ് വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. സമിതി വിശദമായ റിപ്പോർട്ട് ആർഡിഒക്ക് കൈമാറും. തണ്ണീർത്തട നിയമപ്രകാരം ശക്തമായ നടപടി അടിയന്തിരമായി സ്വീകരിക്കേണ്ട വിഷയത്തിലാണ് റവന്യൂ അധികൃതർ അലംഭാവം തുടരുന്നത്.

Incident of filling a wetland with soil in Azhiyur village; No action taken even after a week, protests are widespread

Next TV

Related Stories
ആയഞ്ചേരിയിലെ രാജീവന്റെ മരണം ഒരാൾ അറസ്റ്റിൽ

Oct 27, 2025 04:55 PM

ആയഞ്ചേരിയിലെ രാജീവന്റെ മരണം ഒരാൾ അറസ്റ്റിൽ

ആയഞ്ചേരിയിലെ രാജീവന്റെ മരണം ഒരാൾ...

Read More >>
'പ്രചാരണ ജാഥ'; യുഡിഎഫിന്റെ വികസനവിരുദ്ധതക്കെതിരെ, ആയഞ്ചേരി എൽഡിഎഫ് ജാഥക്ക് തുടക്കം

Oct 27, 2025 03:10 PM

'പ്രചാരണ ജാഥ'; യുഡിഎഫിന്റെ വികസനവിരുദ്ധതക്കെതിരെ, ആയഞ്ചേരി എൽഡിഎഫ് ജാഥക്ക് തുടക്കം

'പ്രചാരണ ജാഥ'; യുഡിഎഫിന്റെ വികസനവിരുദ്ധതക്കെതിരെ, ആയഞ്ചേരി എൽഡിഎഫ് ജാഥക്ക്...

Read More >>
'വീണ്ടും വിജയം';വടകര കേരളോൽസവത്തിൽ രണ്ടാം തവണയും വിജയിച്ച് അഴിയൂർ ഗ്രാമ പഞ്ചായത്ത്

Oct 27, 2025 01:17 PM

'വീണ്ടും വിജയം';വടകര കേരളോൽസവത്തിൽ രണ്ടാം തവണയും വിജയിച്ച് അഴിയൂർ ഗ്രാമ പഞ്ചായത്ത്

'വീണ്ടും വിജയം';വടകര കേരളോൽസവത്തിൽ രണ്ടാം തവണയും വിജയിച്ച് അഴിയൂർ ഗ്രാമ...

Read More >>
'പീഡന പരാതി' ;വടകരയിൽ യുവതിയെ കടയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി, യുവാവ് അറസ്റ്റിൽ

Oct 27, 2025 11:37 AM

'പീഡന പരാതി' ;വടകരയിൽ യുവതിയെ കടയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി, യുവാവ് അറസ്റ്റിൽ

'പീഡന പരാതി' ;വടകരയിൽ യുവതിയെ കടയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി, യുവാവ്...

Read More >>
'കാരുണ്യ കൂട്ടായ്മ' ; വടകര നാലാം വാർഷികം  ഓട്ടോ കൂട്ടായ്മ സംഘടിപ്പിച്ചു .

Oct 27, 2025 11:07 AM

'കാരുണ്യ കൂട്ടായ്മ' ; വടകര നാലാം വാർഷികം ഓട്ടോ കൂട്ടായ്മ സംഘടിപ്പിച്ചു .

'കാരുണ്യ കൂട്ടായ്മ' ; വടകര നാലാം വാർഷികം ഓട്ടോ കൂട്ടായ്മ സംഘടിപ്പിച്ചു...

Read More >>
വടകര ആയുര്‍വേദ ആശുപത്രി പേ-വാര്‍ഡ് ബ്ലോക്ക് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

Oct 26, 2025 09:14 PM

വടകര ആയുര്‍വേദ ആശുപത്രി പേ-വാര്‍ഡ് ബ്ലോക്ക് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

വടകര ആയുര്‍വേദ ആശുപത്രി പേ-വാര്‍ഡ് ബ്ലോക്ക് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം...

Read More >>
Top Stories

Entertainment News

//Truevisionall