ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) കച്ചേരി മൊയിലോത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ കവർച്ച. കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് ക്ഷേത്രത്തിലെ ഭണ്ഡാരം മോഷ്ടിച്ചത്. ക്ഷേത്രത്തിൽ സ്ഥാപിച്ച സി.സി.ടി.വി കാമറയിൽ കള്ളന്റെ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ ക്ഷേത്രഭാരവാഹികൾ പോലീസിന് കൈമാറി. സംഭവമറിഞ്ഞ് എടച്ചേരി സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. നേരത്തെ രണ്ടു തവണ ഭണ്ഡാരം മോഷണം നടന്നതിനെ തുടർന്നാണ് ക്ഷേത്രത്തിൽ സി.സി.ടി.വി സ്ഥാപിച്ചത്. ഇതേ ദിവസം തന്നെ പുതിയോട്ടിൽ ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരവും പൊളിക്കാൻ ശ്രമിച്ചിരുന്നു. ഭണ്ഡാരം പൊളിക്കാൻ സാധിച്ചിരുന്നില്ല ക്ഷേത്ര കമ്മറ്റിക്കാർ പോലീസിൽ പരാതി നൽകി.



Thief enters Moiloth Mahavishnu temple and steals treasures, investigation launched












































