നാദാപുരം: (nadapuram.truevisionnews.com) ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നാദാപുരം ഗ്രാമപഞ്ചായത്ത് നിർമ്മിച്ച ഒൻപത് റോഡുകൾ നാടിന് സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.വി. മുഹമ്മദലിയാണ് റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ചത്.
മൂന്നാം വാർഡിലെ നടുവത്ത് റോഡ്, തൈവെച്ച പറമ്പത്ത് റോഡുകളുടെ ഉൽഘാടനത്തിൽ മെമ്പർ വി.എ.സി മസ്ബൂബ അധ്യക്ഷത വഹിച്ചു. സി.വി ഇബ്രാഹിം, ഇല്ലത്ത് ഹമീദ്, തുണ്ടിയിൽ യൂസുഫ്, കണ്ണാടി പോക്കർ ഹാജി നടുവത്ത് നൂർ മുഹമ്മദ്, ഫവാസ് തുണ്ടിയിൽ തുടങ്ങിയവർ സംബന്ധിച്ചു.



നാലാം വാർഡിലെ വിഷ്ണു മംഗലം പഞ്ചായത്തൊളി റോഡ്, ഒറ്റപ്പുരക്കൽ -പള്ളിപ്രംവീട്ടിൽ റോഡ് എന്നിവയുടെ ഉദ്ഘാടന ചടങ്ങിൽ മെമ്പർ വിപി കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. പി.അനിൽ, ശശാങ്കൻ തുടങ്ങിയവർ സംബന്ധിച്ചു.
അഞ്ചാം വാർഡിലെ വെള്ളിയോടൻ കണ്ടി റോഡ്, പുളിക്കണ്ടി -ചമ്പോട്ടുമ്മൽ റോഡുകളുടെ ഉദ്ഘാടന ചടങ്ങിൽ മെമ്പർ എ.ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു. ടി.രാജൻ, പി.കെ. അശോകൻ, എ.ഷൈജു, മൊയ്തു, നീതു ബാലൻ എന്നിവർ സംസാരിച്ചു.
ആറാം വാർഡിലെ താന മടത്തിൽ പുഴ റോഡ് ഉൽഘാടന ചടങ്ങിൽ മെമ്പർ റീന കിണമ്മൽ അദ്ധ്യക്ഷത വഹിച്ചു. അഖിലമര്യാട്ട്, പി ഉമേഷ്, വാസു എരഞ്ഞിക്കൽ പാച്ചാക്കുൽ ജമാൽ ഹാജി,കെ ജുബേർ തുടങ്ങിയവർ സംബന്ധിച്ചു.
പതിനെട്ടാം വാർഡിലെ മമ്മള്ളി താഴെ റോഡ്, മമ്മള്ളി കോടഞ്ചേരി താഴ റോഡ് ഉദ്ഘാടന ചടങ്ങിൽ മെമ്പർ പി പി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് അഖിലമര്യാട്ട്, സ്ഥിരം സമിതി ചെയർമാൻ സി.കെ നാസർ സംബന്ധിച്ചു.
Nine roads dedicated to the nation in Nadapuram












































