നാദാപുരം: (nadapuram.truevisionnews.com)ആസന്നമായ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി വനിതാ ലീഗ് നടത്തുന്ന ശില്പശാലക്ക് തുടക്കമായി. കുടുംബ സംഗമങ്ങളിലും മറ്റും യു.ഡി.എഫ്. നയം വിശദീകരിക്കാൻ ഫാക്കൽറ്റികളെ സജ്ജമാക്കുകയാണ് ശില്പശാലയുടെ ലക്ഷ്യം.
കല്ലാച്ചി ശിഹാബ് തങ്ങൾ സൗധത്തിൽ നടന്ന നിയോജക മണ്ഡലം തല ഉദ്ഘാടനം മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എൻ.കെ. മൂസ മാസ്റ്റർ നിർവഹിച്ചു. മണ്ഡലം വനിതാ ലീഗ് പ്രസിഡണ്ട് കെ. സൈനബ അദ്ധ്യക്ഷത വഹിച്ചു.



വനിതാ ലീഗ് ജില്ലാ പ്രസിഡണ്ട് എ ആമിന ടീച്ചർ ഡി എ പി എൽ സ്ഥംസ്ഥാന ഓർഗനൈസിംങ്ങ സിക്രട്ടറി സി കെ നാസർ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. മണ്ഡലം ലീഗ് വൈസ് പ്രസിഡൻ്റ് വി.പി കുഞ്ഞബ്‌ദുല്ല മാസ്റ്റർ, കെ കെ റംല, സി.വി എം നജ്‌മ സൈനബ കണ്ടോട് എന്നിവർ സംസാരിച്ചു. സിക്രട്ടറി സക്കീന ഹൈദർ സ്വാഗതവും ട്രഷറർ സി കെ ജമീല നന്ദിയും പറഞ്ഞു.
Three-tier Panchayat elections, Women's League workshop begins in Kallachi











































