വാണിമേൽ: (nadapuram.truevisionnews.com) 'ജീവ രക്ഷക്കായി കൈകൾ കോർക്കാം' എന്ന സന്ദേശവുമായി ജിസിസി കെ.എം.സി.സി. വാണിമേൽ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന 'ജീവധാര' പദ്ധതിയുടെ രണ്ടാംഘട്ടമായി വെള്ളിയോട് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ജീവിത നൈപുണി ക്യാമ്പ് ശ്രദ്ധേയമായി. ഷാർജ കെഎംസിസി ജില്ലാ പ്രസിഡണ്ട് ടി കെ അബ്ബാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ജിസിസി കെഎംസിസി വാണിമൽ പഞ്ചായത്ത് ആക്‌ടിംഗ് പ്രസിഡണ്ട് എംപി ബഷീർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഗിരീഷ് സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് ഷൈനി, പഞ്ചായത്ത് മെമ്പർ എം കെ മജിദ്, അഷ്റഫ് കൊറ്റാല.അസ്‌ലം കളത്തിൽ, സി പി സി ആലികുട്ടി, കുനിയിൽ കുഞ്ഞമ്മദ്, റഹിം കൊറ്റാല, അഹമദ് കൊമ്മാടൻ, യാസർ കെ പി പി അഹമ്മദ്. പി ടി മഹമൂദ്, ഇബ്രാഹിം മാസ്റ്റർ,എൻ കെ മൊയ്‌തു തുടങ്ങിയവർ സംസാരിച്ചു.എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സജീവൻ നന്ദി പറഞ്ഞു.



Life Skills Camp becomes a highlight on Friday











































