Featured

സക്കീറിൻ്റെ സ്മരണയിൽ; പുറമേരിയിൽ ബസ്റ്റോപ്പ് ഉദ്ഘാടനം ചെയ്തു

News |
Oct 27, 2025 11:53 AM

പുറമേരി: (nadapuram.truevisionnews.com) മുസ്ലിം യൂത്ത് ലീഗ് സജീവ പ്രവർത്തകനായിരുന്ന സക്കീറിൻ്റെ സ്മരണാർത്ഥം യൂത്ത് ലീഗ് എളയശാഖാ കമ്മിറ്റി നിർമ്മിച്ച ബസ്റ്റോപ്പ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്തു.

​എളയശാഖാ സെക്രട്ടറി സുബൈർ പെരുമുണ്ടശ്ശേരിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മഹല്ല് ഖാസി ജാബിർ ഫലാഹി മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് നോച്ചാട് കുഞ്ഞബ്ദുള്ള, കെ. മുഹമ്മദ് സാലി, മജീദ് കപ്ലിക്കണ്ടി, ഹാരിസ് മുറിച്ചാണ്ടി, ഹകീം കപ്ലികണ്ടി, ബഷീർ കൈതക്കണ്ടി, കുഞ്ഞബ്ദുള്ള കെ. എം, പോക്കർ ഹാജി കപ്ലിക്കണ്ടി, കുഞ്ഞബ്ദുള്ള എൻ.കെ, നജീബ് വി.പി, ഫൈസൽ കെ.കെ, അർഷാദ് വി.പി, നജീബ് കെ.പി, ബിലാൽ വി.പി, സഊദ് അൻവർ സലാം, റഫ്നാസ് എ, അദ്നാൻ എം, സജാദ് കെ.കെ, സിനാൻ ടി, സിനാൻ വി.പി എന്നിവർ പ്രസംഗിച്ചു.

Bus stop inaugurated in Odisha

Next TV

Top Stories










News Roundup






Entertainment News





//Truevisionall