Oct 28, 2025 11:33 AM

വില്യാപ്പള്ളി:(vatakara.truevisionnews.com) പുതുതായി നിർമിക്കുന്ന ഗ്രാമപഞ്ചായത്ത് ഓഫീസിനും ഷോപ്പിങ് കോംപ്ലക്സിന്റെയും ശിലാസ്ഥാപനം നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ നിർവഹിച്ചു. 50 വർഷം മുൻകൂട്ടി കണ്ടുള്ള സൗകര്യങ്ങൾ ആയിരിക്കണം ഓഫീസുകളിൽ ഒരുക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പൊതുബോധം ജനങ്ങൾ കാത്തുസൂക്ഷിക്കണമെന്നും മാലിന്യ സംസ്ക്കരണത്തിന് ജാഗ്രത കാണിക്കാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ഓർമപ്പെടുത്തി.

കൊളത്തൂർ റോഡിൽ 27 സെന്റ് സ്ഥലത്ത് 2.6 കോടി രൂപ ചെലവിട്ടാണ് ആധുനിക സൗകര്യങ്ങളോട്കൂടി പുതിയ ഓഫീസ് കെട്ടിടം നിർമിക്കുന്നത്. വില്ല്യാപ്പള്ളി ടൗണിലെ പൊളിച്ചുമാറ്റിയ പഴയ ഷോപ്പിങ് കോംപ്ലക്സിന്റെ സ്ഥലത്താണ് പുതിയകെട്ടിടം നിർമിക്കുന്നത്. ചടങ്ങിൽ കെ പി കുഞ്ഞമ്മകുട്ടി എംഎൽഎ അധ്യക്ഷനായി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള, വൈസ് പ്രസിഡന്റ് പൂളക്കണ്ടി മുരളി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശാന്ത വള്ളിൽ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ കെ സിമി, പി രജിത, കെ സുബിഷ, ബ്ലോക്ക് മെമ്പർമാരായ എം കെ റഫീഖ്, ഒ എം ബാബു, പഞ്ചായത്ത് മെമ്പർമാരായ ഷറഫുദ്ദീൻ കൈതയിൽ, വി മുരളി മാസ്റ്റർ, എം പി വിദ്യാധരൻ, പഞ്ചായത്ത് സെക്രട്ടറി ശ്രീലേഖ, അസി. സെക്രട്ടറി അനൂപൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.



'New direction of development': Speaker A.N. Shamsir laid the foundation stone of the Gram Panchayat office building and shopping complex

Next TV

Top Stories










News Roundup






Entertainment News





//Truevisionall