നാദാപുരം: ( nadapuram.truevisionnews.com) തൂണേരി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. കലാ കായിക മത്സരങ്ങളിൽ എടച്ചേരി പഞ്ചായത്ത് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. തൂണേരി പഞ്ചായത്തിനാണ് രണ്ടാം സ്ഥാനം.
സമാപന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി വനജ ജേതാക്കൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ബിന്ദു പുതിയോട്ടിൽ അധ്യക്ഷത വഹിച്ചു.



ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കെ അരവിന്ദാക്ഷൻ, ജനപ്രതിനിധികളായ നജ്മ യാസർ, എ ഡാനിയ, ടി കെ അമ്പുജം, ജി ഇ ഒ: ജിനീഷ് മണിയൂർ, ജോ. ബി ഡി ഒ: ശ്രീജേഷ്, മാപ്പിള കലാ അക്കാദമി ജില്ലാ പ്രസിഡണ്ട് എം കെ അഷ്റഫ്, പ്രോഗ്രാം കൺവീനർ കെ പി അശോകൻ, ജോ. കൺവീനർ നജ്മു സാഖിബ് തുടങ്ങിയവർ സംസാരിച്ചു.
Winners Thuneri Block Kerala Festival Edacherry Grama Panchayat




































.jpeg)






