നാദാപുരം : (https://nadapuram.truevisionnews.com/) പണം ഇല്ലാതതിനാൽ ഇനി ഇരുട്ട് മൂടില്ല , നിർദ്ധന കുടുംബത്തിന് വെളിച്ചമേകി വയർമാൻ അസോസിയേഷൻ പ്രവർത്തകർ.
ഇലക്ട്രിക്കൽ വയർമാൻആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഓഫ് കേരള സിഐടിയു അരൂര് യൂണിറ്റിന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ അരൂരിലെ നടക്കു മീത്തൽ നിർദ്ധന കുടുംബത്തിന് സൗജന്യമായി വയറിങ് നടത്തി വൈദ്യുതി ലഭ്യമാക്കിയത്.



വിടിൻ്റ സ്വിച്ച് ഓൺ കർമ്മം ഏരിയ സെക്രട്ടറി ടി കെ ഷാജു നിർവ്വഹിച്ചു. വീട് നിർമ്മാണ കമ്മിറ്റി കൺവീനർ സി മുരളീധരൻ സ്വാഗതം പറഞ്ഞു. യൂണിറ്റ് സെക്രട്ടറി ഷൈജു എം ടി കെ അധ്യക്ഷത വഹിച്ചു. ഏരിയ കമ്മറ്റി പ്രസിഡൻ്റ് സത്യൻ എൻ.പി,ജോ.സെക്രട്ടറി മനോജൻ കെ.പി, വൈ:പ്രസിഡൻ്റ് സത്യൻ പി, ബാബു കെ.കെ എന്നിവരും യൂണിറ്റ് കമ്മറ്റി അംഗങ്ങളും പങ്കെടുത്തു.
Free wiring and electricity provided needy family Aroor nadapuram











































