തൂണേരി: ( nadapuram.truevisionnews.com) തൂണേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച റോഡുകളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുധ സത്യൻ നിർവ്വഹിച്ചു. 32 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കിയത്.
മൂന്നാം വാർഡിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിൽ ഈ പുതിയ റോഡുകൾ നിർണായക പങ്ക് വഹിക്കുമെന്ന് പ്രസിഡൻ്റ് സുധ സത്യൻ അഭിപ്രായപ്പെട്ടു.വാർഡ് മെമ്പർ റഷീദ് കാഞ്ഞിരക്കണ്ടിയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മറ്റ് പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.
പുതിയോട്ടിൽ മുക്ക് - ചിള്ളീൻ്റവിട റോഡ് (4 ലക്ഷം), പള്ളിക്കണ്ടി അമ്പലത്തിങ്കൽ മുക്ക് റോഡ് നവീകരണം (11.7 ലക്ഷം), മത്തത്ത് മുക്ക് - പെരിയാണ്ടി സ്കൂൾ റോഡ് നവീകരണം (3 ലക്ഷം), പുതിയോട്ടും കണ്ടി കടവ് നവീകരണം (3 ലക്ഷം), പുതിയോട്ടിൽ തേർകുന്നുമ്മൽ റോഡ് (5 ലക്ഷം), ചന്ദ്രോത്ത് താഴെ ഫുട് പാത്ത് (5.5. ലക്ഷം) എന്നിവയാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്.
വൈസ് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മത് മാസ്റ്റർ, നടക്കേൻ്റവിട അമ്മത് ഹാജി, എൻ. സി ഹമീദ്, അഷ്റഫ്. പി, മൻസൂർ എൻ. സി, ഇസ്മായിൽ കെ കെ, അബ്ബാസ് കെ, മുഹമ്മദ് നടക്ക, നവാസ്. ടി, ആരിഫ് പി കെ, എന്നിവർ സംബന്ധിച്ചു.
Roads completed in Thuneri at a cost of Rs 32 lakhs were dedicated to the nation


































.jpeg)









.jpeg)