നാദാപുരം: (nadapuram.truevisionnews.com)  ഏറെ കാത്തിരിപ്പിനും വിവാദങ്ങൾക്കും ഒടുവിൽ നാട് ഒരുമിച്ചതോടെ വീതി കൂടിയ റോഡ് വരുമെന്ന് ഉറപ്പായി . ചേലക്കാട് -വില്യാപ്പള്ളി -വടകര റോഡിൻ്റെ വികസന പ്രവൃത്തി തുടങ്ങി.
കേരള സർക്കാർ കിഫ്ബി ഫണ്ടിൽ നിന്നും 66 കോടി രൂപ ചെലവിൽ ആധുനിക രീതിയിൽ നവീകരിക്കുന്ന ചേലക്കാട് -വില്യാപ്പള്ളി വടകര റോഡിൻ്റെ ചേലക്കാട് മുതൽ വില്യാപ്പള്ളി വരെയുള്ള ആദ്യ റീച്ചിൻ്റെ ചേലക്കാട് മുതൽ റോഡ്12 മീറ്ററിൻ വീതി കൂട്ടൽ ഇന്ന് ആരംഭിച്ചു.



13 കിലോമീറ്റർ റോഡ് ആണ് ആദ്യ റീച്ചിൽ ഉൾപ്പെടുന്നത് . ബാക്കി വരുന്ന വില്യാപ്പള്ളി മുതൽ വടകര വരെയുള്ള 2.700 കിലോമീറ്റർ റോഡിൻ്റെ നവീകരണ 11 കോടി രൂപയാണ് നിക്കിവെച്ചത്.
ജനപ്രതിനിധികൾ ആയ ഇ.കെ.വിജയൻ എം.എൽ.എ., നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്.വി. വി മുഹമ്മദലി, രജീന്ദ്രൻ കപ്പള്ളി, സി.കെ. നാസർ,നിഷമനോജ്, ഏ ദിലീപൻ, പി.പി. ബാലകൃഷണൻ ,സുനിത എടവലത്ത്, രാഷ്ട്രീയ പാർട്ടി നേതാക്കളായ വി.പി. കുഞ്ഞികൃഷ്ണൻ, സൂപ്പി നരിക്കാട്ടേരി, എ. മോഹൻദാസ്, ടി.സുഗതൻ, കെ.ടി. കെ. ചന്ദ്രൻ, കരിമ്പിൽ ദിവാകരൻ തുടങ്ങിയവർ വീതി കൂട്ടൽ പ്രവൃത്തിക്ക് നേതൃത്വം നൽകി.
Development of Chelakkad-Vilyappally-Vadakara road begins






            





















                                




