Nov 11, 2025 10:51 PM

നാദാപുരം:(nadapuram.truevisionnews.com) എസ്‌.ഡി.പി.ഐ നാദാപുരത്ത് ഒമ്പത് മണ്ഡലങ്ങളിൽ മത്സരിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. "അവകാശങ്ങൾ അർഹരിലേക്ക്, അഴിമതിയില്ലാത്ത വികസനത്തിന് " എന്നതാണ് എസ്‌ഡിപിഐ വോട്ടർമാർക്ക് നൽകുന്ന സന്ദേശം.

നാദാപുരം നിയോജകമണ്ഡലത്തിൽ പാർട്ടി മത്സരിപ്പിക്കുന്ന ജനപ്രതിനിധികളുടെ ആദ്യപട്ടിക പ്രസിദ്ധീകരിച്ചു.മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പാർട്ടി മത്സര രംഗത്ത് ഉണ്ടാകും.നാദാപുരം. വാണിമേൽ, മരുതോങ്കര കായക്കൊടി പഞ്ചായത്തുകളിലെ ഒന്നാംഘട്ട സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.

നിസാം തങ്ങൾ (വാണിമേൽ17 മാമ്പിലാക്കൂൽ), സി.കെ.ഖദീജ (വാണിമേൽ16കുളപ്പറമ്പ്), നസീറ കാവിൽ (മരുതോങ്കര 14 മണ്ണൂർ), പി. ശാരിഫ (മരുതോങ്കര15 അടുക്കത്ത്), എ.ടി.കെസിദ്ദീഖ് (നാദാപുരം 20 കുമ്മങ്കോട് സൗത്ത്), ഷാജഹാൻ പുളിക്കൂൽ (നാദാപുരം 22), റാജിയ നസീജ് (എടച്ചേരി16 പുതിയങ്ങാടി), എം.പി. നിസാമുദ്ദീൻ (എടച്ചേരി 17 എടച്ചേരി സെൻറർ), എം.അസ്ബിന (കായക്കൊടി 11 തളിക്കര വെസ്റ്റ്) എന്നിവരാണ് സ്ഥാനാർഥികൾ. മണ്ഡലം പ്രസിഡൻ്റ് ഇബ്രാഹിം തലായി,മണ്ഡലം സെക്രട്ടറി

ജെ.പി. അബൂബക്കർ, തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ തീർച്ചിലോത്ത് അയ്യൂബ്, കൺവീനർ മുഹമ്മദ് റമീസ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Candidate announcement, local elections, SDPI

Next TV

Top Stories










News Roundup