നാദാപുരം : (nadapuram.truevisionnews.com)തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിലേക്ക് ജില്ലയില്‍ 52 പേര്‍ ഇന്ന് (തിങ്കള്‍) നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.തൂണേരി ബ്ലോക്ക് പഞ്ചായത്തിലേക്ക് ഒരു പത്രികയാണ് ഇന്ന് ലഭിച്ചത്.
ഗ്രാമപഞ്ചായത്തുകളില്‍ വളയത്ത് മൂന്ന് പേർ പത്രിക നൽകി. എല്ലാവരും കോൺഗ്രസ് സ്ഥാനാർത്ഥികൾ. രണ്ടാം വാർഡിൽ ഇ.കെ നിഷ , നാലാം വാർഡിൽ വി.കെ ഷീജ, ആറാം വാർഡിൽ കെ.പി ശോഭ എന്നിവരാണ് ഇന്ന് പത്രിക സമർപ്പിച്ചത്. മണ്ഡലം പ്രസിഡൻ്റ് കെ. ചന്ദ്രൻ മാസ്റ്റർ ക്കൊപ്പം എത്തിയാണ് കോൺഗ്രസ് സാരഥികൾ നാമനിർദ്ദേശ പത്രിക നൽകിയത്.
മരുതോങ്കര- 2, വില്യാപ്പള്ളി-1, മണിയൂര്‍-5, കീഴരിയൂര്‍-8, മേപ്പയൂര്‍-3, ചെറുവണ്ണൂര്‍-1, കൂത്താളി-1, ഉള്ള്യേരി-2, അരിക്കുളം-6, ചെങ്ങോട്ടുകാവ്-1, കക്കോടി-1, കാക്കൂര്‍-7, തലക്കുളത്തൂര്‍-2, ചാത്തമംഗലം-1കൊയിലാണ്ടി മുനിസിപ്പാലിറ്റിയില്‍ രണ്ട് പുരുഷന്‍മാരും നാലു സ്ത്രീകളും ഉള്‍പ്പെടെ ആറു പേരും പയ്യോളി മുനിസിപ്പാലിറ്റിയില്‍ ഒരു പുരുഷനുമാണ് പത്രിക സമര്‍പ്പിച്ചത്.



Nomination Form, Nadapuram, Local Body Election











































