നാദാപുരം : (nadapuram.truevisionnews.com) കോഴിക്കോട് ജില്ലയിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ പലയിടത്തും സമവായമായില്ല. ചിലയിടത്ത് യുഡിഎഫിൽ സീഭജനത്തിലും അനിശ്ചിതത്വം തുടരുന്നു. ഇതിനെ ഇന്നലെ രാത്രി ചെക്യാട് പറക്കടവിനടുത്ത് കോൺഗ്രസ് സ്ഥാനാർത്ഥി നിർണയ യോഗത്തിനിടെ സംഘർഷം. പ്രവർത്തകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടാൻ ശ്രമമുണ്ടായി.
ഒടുവിൽ വാർഡ് മെമ്പർ കസേരയിൽ ആര് ഇരിക്കണമെന്ന് നിർണ്ണയിക്കാനെത്തിയവരെ കസേരയെടുത്ത് തല്ലി ഓടിക്കേണ്ട ഗതികേടിലായി വീട്ടുകാർ. നൂറ്റി എഴുപത്തിയഞ്ചോളം പേർ പങ്കെടുത്ത യോഗമാണ് അലസി പിരിഞ്ഞത്. ചെക്യാട് ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് യുഡി എഫ് കോൺഗ്രസിന് വിട്ടു നൽകിയിരുന്നു.
Tensions flare during the discussion on the selection of candidates for the Chekyad Panchayat Congress



































