നാദാപുരം: (https://nadapuram.truevisionnews.com/) വാണിമേൽ പുഴയിൽ മാലിന്യം തള്ളിയ കുറ്റക്കാർക്ക് 15,000 പിഴ.മയ്യഴിപ്പുഴയുടെ ഭാഗമായ വാണിമേൽ ചേരനാണ്ടി പുഴയിൽ കഴിഞ്ഞ ദിവസം രാവിലെയാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളിയത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. സംഭവം അറിഞ്ഞയുടൻ ഗ്രാമപഞ്ചായത്തിലും ആരോഗ്യവകുപ്പിലും വിവരം അറിയിച്ചതിനെ തുടർന്ന്
ആരോഗ്യവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ മൂന്ന് പ്ലാസ്റ്റിക് ചാക്കുകളിലായി കെട്ടുകളായി സൂക്ഷിച്ച പ്ലാസ്റ്റിക്കും ഭക്ഷണാവശിഷ്ടങ്ങളും പുഴയോരത്തുനിന്ന് കണ്ടെത്തി. പരിശോധനയിൽ, സമീപത്ത് ഒരു സ്വകാര്യ വ്യക്തിയുടെ വീട്ടിൽ നടന്ന ചടങ്ങുമായി ബന്ധപ്പെട്ട മാലിന്യമാണ് പുഴയിൽ തള്ളിയതെന്ന് തിരിച്ചറിഞ്ഞു.
ഇതിനെത്തുടർന്ന്, ബന്ധപ്പെട്ട വ്യക്തിയെ വിളിച്ചുവരുത്തി പുഴയിൽ തള്ളിയ മുഴുവൻ മാലിന്യങ്ങളും നീക്കം ചെയ്യിച്ചു. കൂടാതെ,വാണിമേൽ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ബി.എസ്. വിപിൻലാൽ, കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.പി. സതീഷ് കുമാർ, കെ.എം. ചിഞ്ചു, പി. വിജയരാഘവൻ എന്നിവരാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്
Plastic waste in Mayyazhipuzha










































