നാദാപുരം : (nadapuram.truevisionnews.com) നാടിൻ്റെ വികസനത്തിൽ ചരിത്രത്തിലേക്ക് ചില അടയാളപ്പെടുത്തൽ രചിച്ചാണ് ജനസാരഥികളായ രണ്ട് സുബൈർമാർ ഭരണരംഗത്ത് നിന്ന് പടിയിറങ്ങുന്നത്. ഹരിത പ്രസ്ഥാനത്തിൻ്റെ യുവ നേതൃത്വമായ എം.സി സുബൈറും എ.കെ സുബൈർ മാസ്റ്ററും.
നാദാപുരം ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡാണ് നരിക്കാട്ടേരി, അവിടെ കഴിഞ്ഞ അഞ്ചുവർഷ ഭരണം വികസനത്തിനായി മാറ്റി വെച്ചാണ് എ.കെ. സുബൈർ മാസ്റ്റർ സജീവമായത് .
വാർഡിന്റെ അടിസ്ഥാന സൗകര്യങ്ങൾ പുതുക്കി നിർമിക്കുന്നതിൽ തുടങ്ങി, വീടില്ലാത്തവർക്ക് വീടു യാഥാർത്യമാക്കിയത് വരെ, എല്ലായിടത്തും സുബൈർ മാഷിൻ്റെ പ്രവർത്തനത്തിന്റെ അടയാളങ്ങൾ കാണാം.
വാർഡിലെ വികസനത്തിൽ വലിയ മുന്നേറ്റമായത് റോഡ് വികസനപ്രവർത്തനങ്ങളാണ്. ആകെ 1.62 കോടി രൂപ ചെലവിൽ 22 റോഡുകൾ നിർമിച്ച്, നരിക്കാട്ടേരിക്ക് പുതുമുഖം നൽകി. അതിൽ ഗ്രാമപഞ്ചായത്ത് ഫണ്ടിൽ മാത്രം 1.2 കോടി രൂപ ചെലവഴിച്ച് 20 റോഡുകൾ ടാർ ചെയ്തത് വലിയ നേട്ടമായി മാറി.
ഇതിനൊപ്പം, കാരയിൽ കനാൽ – തണ്ണീർപ്പന്തൽ റോഡ് 40 ലക്ഷം രൂപ ചെലവിൽ നവീകരിച്ചു. നരിക്കാട്ടേരി – പുളിക്കൂൽ തോട് പിഎം-കെഎസ്‌വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപ ചെലവിൽ ഇരുവശങ്ങളിലും സംരക്ഷണഭിത്തി നിർമിച്ചതും പ്രദേശത്തെ ജനങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു.
മഠത്തിൽത്താഴ കലുങ്ക് പുനർനിർമിച്ച പ്രവർത്തനവും പ്രദേശത്തെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിച്ചു. തുടർന്ന് പൊതുജനങ്ങളുടെ ഉപജീവനത്തോട് ചേർന്നിട്ടുള്ള പദ്ധതികളിലും സുബൈർ മാസ്റ്ററിന്റെ ഇടപെടൽ വ്യക്തമായിരുന്നു.
വാർഡിലെ പൊതുകിണറുകൾക്ക് സംരക്ഷണഭിത്തികൾ നിർമിച്ചു. ലൈഫ്, പിഎംഎവൈ വീടുവിതരണ പദ്ധതികളിലൂടെ 10 കുടുംബങ്ങൾക്കു വീട് വിതരണം നടപ്പാക്കി. ജൽജീവൻ മിഷൻ പ്രകാരം 135 വീടുകളിൽ കുടിവെള്ള കണക്ഷൻ നൽകി അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ ശക്തമാക്കി.
പന്ത്രണ്ടാം വാർഡിൻറെ കഴിഞ്ഞ അഞ്ചുവർഷത്തെ വികസനപഥം ഒരു രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രചാരണ നേട്ടമല്ല, മറിച്ച് ജനങ്ങളുടെ ജീവിത നിലവാരം മാറ്റിമറിച്ച ശാശ്വതമായ ഇടപെടലുകളാണെന്ന് മാഷ് പറയുന്നു. വികസനം ഒരു വാക്കല്ല, ഉത്തരവാദിത്വമുള്ള ഭരണത്തിന്റെ തെളിവാണെന്ന് തെളിയിച്ചു.
അതുകൊണ്ടുതന്നെ, കഴിഞ്ഞ അഞ്ചുവർഷം കണ്ട മാറ്റങ്ങൾ തിരിച്ചറിഞ്ഞ നരിക്കാട്ടേരി ജനങ്ങൾ, വീണ്ടും അതേ വിശ്വാസപൂർണ കൈകളിൽ ഗ്രാമത്തിന്റെ ഭാവി ഏൽപിക്കാനുള്ള മനസ്സോടെ അടുത്ത തെരഞ്ഞെടുപ്പിനെ വരവേൽക്കുന്നതായും സുബൈർ മാസ്റ്റർ പറഞ്ഞു.
നാദാപുരം പഞ്ചായത്തിലെ ഒൻപതാം വാർഡ് കഴിഞ്ഞ അഞ്ചുവർഷം സാക്ഷിയായി നിന്നത് വികസനത്തിന്റെ ഒരു പുതിയ അധ്യായത്തിനാണ്. ജനങ്ങളുടെ വിശ്വാസം പ്രവർത്തനങ്ങളിലൂടെ ഉറപ്പിച്ച കാലഘട്ടം. സുബൈർ എം.സിയും മുസ്ലിം ലീഗ് നേതൃത്വവും ചേർന്നൊരുക്കിയ ഒരു മുന്നേറ്റത്തിന്റെ കഥയാണ് കഴിഞ്ഞ അഞ്ച് വർഷം.
വാർഡിന്റെ മുഖച്ഛായ പൂർണ്ണമായി മാറ്റിയ വികസനകാലമായിരുന്നു ഇതെന്ന് സുബൈർ എം.സി പറയുന്നു. ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്വത്തെ ഒരു ദൗത്യമായി കാണുകയും ഓരോ ദിവസവും വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുകയും ചെയ്തപ്പോൾ, ജനങ്ങൾ സാക്ഷിയായത് പ്രവർത്തനങ്ങളാൽ നിറഞ്ഞ അഞ്ച് വർഷത്തിനാണ്.
പദ്ധതികളുടെ പ്രഖ്യാപനത്തിലൊതുങ്ങാതെ, ഓരോ വീട്ടിലും ഓരോ റോഡിലും മാറ്റം സൃഷ്ടിച്ചതായി എം.സി പറയുന്നു. പൈപ്പ് ലൈൻ, മോട്ടോർ സ്ഥാപിക്കൽ, കുടിവെള്ള ടാങ്ക്, വൈദ്യുതി കണക്ഷൻ എന്നിവയുടെ നൂറുകണക്കിന് അപേക്ഷകൾക്ക് അതിവേഗ പരിഹാരം കണ്ടെത്തിക്കൊടുത്തു.
കൂടാതെ വീട് നിർമ്മാണം, റിപെയർ, സംരക്ഷണ പ്രവർത്തനങ്ങൾ തുടങ്ങിയവയിലൂടെ ഓരോ കുടുംബത്തിന്റെയും സുരക്ഷക്ക് പിന്തുണ നൽകി. ഫുട്ബോൾ പരിശീലനം, മൈതാന വികസനം, ആർട്‌സ് & കലാ പ്രവർത്തനങ്ങൾ – യുവാക്കൾക്ക് തൊഴിൽ, വ്യക്തിത്വ വളർച്ച, മത്സരരംഗം എന്നിവയിലൂടെ കായിക-സാംസ്കാരിക വളർച്ചയ്ക്ക് കരുത്തു നൽകി.
മെമ്പറുടെ ആശ്വാസ് പദ്ധതി വഴി സാമ്പത്തിക സഹായങ്ങൾ, മെഡിക്കൽ സഹായങ്ങൾ, വിദ്യാർഥികൾക്ക് ഉപകരണങ്ങൾ തുടങ്ങിയവ നൽകി വാർഡിൽ ഒരാളും ഒറ്റപ്പെടരുതെന്ന ഉറപ്പോടെ പ്രവർത്തിച്ചു.
സാധാരണക്കാരുടെ പൊതുവിദ്യാലയമായ കല്ലാച്ചി ഗവണ്മെന്റ് യുപി സ്കൂളിൽ 1 കോടി 88 ലക്ഷം രൂപ ഉപയോഗിച്ച് വികസനം നടത്തി ഇന്ന് ഹൈടെക് സ്കൂൾ എന്ന നിലയിൽ എത്തിച്ചു.
വാർഡിൽ നടന്ന കൂട്ടായ ശുചീകരണ പ്രവർത്തനങ്ങൾ, കരുണാപദ്ധതികൾ, കർഷകർക്കുള്ള സഹായങ്ങൾ, വിദ്യാർഥികൾക്കുള്ള വിതരണങ്ങൾ ,ഇടതുപക്ഷ-വലതുപക്ഷമല്ല, ജനമൊന്നടങ്കം ചേർന്നുകൊണ്ടുള്ള വികസനം എന്ന ആശയത്തിന്റെ മികച്ച മാതൃകയായി മാറിയതായും സുബൈർ ട്രൂവിഷനോട് പറഞ്ഞു.
Nadapuram Grama Panchayat, last 5 years of rule, Muslim League













.jpeg)

































