നാദാപുരം: (nadapuram.truevisionnews.com) ചെക്യാട് പഞ്ചായത്തിൽ യുഡിഎഫ് ശക്തമായ സാന്നിധ്യവുമായി രംഗത്തെത്തുന്നു. മുൻ ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും നിലവിലെ യുഡിഎഫ് ജില്ലാ കൺവീനറുമായ അഹമ്മദ് പുന്നക്കൽ പതിനേഴാം വാർഡിൽ ലീഗ് സ്ഥാനാർഥിയായി ജനപിന്തുണ തേടുന്നു.
പാറക്കടവ് ടൗൺ ഉൾപ്പെടുന്ന ഈ വാർഡിൽ ശക്തമായ മത്സരത്തിനാണ് മുന്നൊരുക്കം. പഞ്ചായത്തിലെ മറ്റു മുസ്ലിം ലീഗ് സ്ഥാനാർഥികൾ: നുസ്രത്ത് രയരോത്ത് [വാർഡ് 1], സലീം ചെക്കിയാട് [വാർഡ് 8], മൈമൂനത്ത് പടിഞ്ഞാറേവീട്ടിൽ [വാർഡ് 9], അഹമ്മദ് കുറവയിൽ [വാർഡ് 10], നസിയത്ത് മാമുണ്ടേരി [വാർഡ് 11], റൈഹാനത്ത് പാറേമ്മൽ [വാർഡ് 12], കെ. കെ. അബ്‌ദുല്ല [വാർഡ് 13], സി.കെ. ജമീല [വാർഡ് 14], ആത്തിക്ക മുഹമ്മദ് [വാർഡ് 15 ], സി.എച്ച്. ഹമീദ് [വാർഡ് 16]. \
മതിയായ പിന്തുണ നേടിയ സംയുക്ത ടീമുമായി യുഡിഎഫ് ഈ തവണയും ശക്തമായ പോരാട്ടത്തിന് ഒരുങ്ങുന്നുവെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ.
Chekyad Grama Panchayat, Muslim League candidates











































