Nov 19, 2025 11:15 AM

നാദാപുരം: (nadapuram.truevisionnews.com) നേതൃത്വത്തെ ഞെട്ടിച്ച് മുസ്ലിം ലീഗ് ശക്തി കേന്ദ്രമായ വളയം ചെറുമോത്ത് വിമത സ്ഥാനാർത്ഥി പത്രിക നൽകി. ഔദ്യോഗികമായി പ്രഖ്യാപിച്ച സ്ഥാനാർത്ഥി അധികാര മോഹിയാണെന്നും അവരെ പിൻവലിക്കണമെന്നുമാണ് മറുവിഭാഗത്തിൻ്റെ ആരോപണം. മുസ്ലിം ലീഗ് നേതൃത്വം അനുരജ്ഞന ചർച്ചകൾ തുടങ്ങിയിട്ടുണ്ട്.

മുൻ പ്രവാസികൂടിയായ വളയം ചെറുമോത്ത് സ്വദേശികളരിയുള്ളതിൽ ഇബ്രാഹിമാണ് ഇന്നലെ പത്രിക നൽകിയത്. പന്ത്രണ്ടാം വാർഡായ ഓണ പറമ്പിൽ സിവി കുഞ്ഞബ്ദുളളയാണ് മുസ്ലിം ലീഗ് പ്രഖ്യാപിച്ച യുഡിഎഫ് സ്ഥാനാർത്ഥി.

സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പ്രദോഷാണ് എൽഡി എഫ് സ്ഥാനാർത്ഥി.ആയിരത്തി ഇരുന്നൂറിൽപ്പരം വോട്ടുകളുള്ള വാർഡിൽ നാന്നൂറോളം പേർ പ്രവാസികളാണ്. 350 വോട്ടുകളാണ് ഇവിടെ എൽഡിഎഫിന് ലഭിക്കാറുള്ളത് . 150 ൽ കൂടുതൽ വോട്ട് വിമത സ്ഥാനാർത്ഥി പിടിച്ചാൽ യുഡിഎഫ് നില പരുങ്ങലിലാകും.

ഇതിനാൽ ഉന്നത മുസ്ലിം ലീഗ് നേതാക്കൾ ഇബ്രാഹിമിനെ സമീപിച്ചിട്ടുണ്ട്. എന്നാൽ തൻ്റെത് ഉറച്ച തീരുമാനമാണെന്ന് ഇബ്രാഹിം അറിയിച്ചിട്ടുണ്ട്.

Valayam Cherumoth, Muslim League, rebel candidate

Next TV

Top Stories










News Roundup