നാദാപുരം : ( nadapuram.truevisionnews.com) ജമാഅത്ത് ഇസ്ലാമി, എസ്ഡിപിഐ ഉൾപ്പെടെയുള്ള വർഗീയ പ്രസ്ഥാനങ്ങളുമായുള്ള യുഡിഎഫ് കൂട്ടുകെട്ട് അപകടകരമായ സാഹചര്യമാണ് ഈ തെരഞ്ഞെടുപ്പിൽ സൃഷ്ടിക്കുന്നത് എന്ന് സിപിഐ എം നേതാവ് എകെ ബാലൻ പറഞ്ഞു.
എൽഡിഎഫ് നാദാപുരം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബാലൻ. ഹിന്ദുത്വ വർഗീയ ഫാസിസ്റ്റുകൾ വാതിൽ തുറന്നിട്ടിരിക്കുകയാണ്.

രാജ്യം ഏത് സമയവും ഫാസിസ്റ്റ് മുറയിലേക്ക് മാറും. ഇതിനെതിരായുള്ള പ്രതിരോധം തീർക്കുന്ന വിധിയെഴുത്ത് കൂടിയാവണം ഈ തെരഞ്ഞെടുപ്പ് എന്നും ബാലൻ പറഞ്ഞു.
വർഗീയതക്കെതിരെ പ്രതിരോധം തീർക്കണം. മൂന്നാം എൽഡിഎഫ് സർക്കാർ തീർച്ചയായും കേരളത്തിൽ അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.സി എച്ച് മോഹനൻ അധ്യക്ഷനായി.

സിപിഐഎം ഏരിയ സെക്രട്ടറി എ മോഹൻദാസ്, രജീന്ദ്രൻ കപ്പള്ളി, ശ്രീജിത്ത് മുടപ്പിലായി,കെ ജി ലത്തീഫ്, കുറുവമ്പത്ത് നാസർ,എം എ മമ്മു,ബാബു പറമ്പത്ത്,കെ പി കുമാരൻ,എരോത്ത് ഫൈസൽ, കെ ശ്യാമള,വി എ കുഞ്ഞിപോക്കർ എന്നിവർ സംസാരിച്ചു.ടി സുഗതൻ സ്വാഗതം പറഞ്ഞു. കല്ലാച്ചിയിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഭാരവാഹികൾ: കരിമ്പിൽ ദിവാകരൻ (ചെയർമാൻ), സി എച്ച് മോഹനൻ (കൺവീനർ), ടി സുഗതൻ (ട്രഷറർ).
LDF Nadapuram election convention, local elections





































