ചാത്തങ്കോട് : (https://kuttiadi.truevisionnews.com/) ചാത്തംങ്കോട്ടുനട എ ജെ ജോൺ മെമ്മോറിയൽ എച്ച് എസ് എസ് നാഷണൽ സർവീസ് സ്കീം (എൻ എസ് എസ്) യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാനസ ഗ്രാമത്തിലെ വീടുകളിൽ “പച്ചക്കറി കൃഷി മത്സരം” പദ്ധതിയുടെ ഭാഗമായി എസ് ടി കോളനി , ലക്ഷം വീട് ഉന്നതി അടക്കം 50 ഓളം വീടുകളിൽ 1500 തൈകൾ വിതരണം ചെയ്തു.
അടുക്കളതോട്ടങ്ങളിൽ പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കുകയും, സ്വയംപര്യാപ്തതയും ആരോഗ്യകരമായ ജീവിതശൈലിയും വളർത്തികൊടുക്കുക എന്നതുമാണ് ഇതിന്റെ പ്രധാനലക്ഷ്യം.
മികച്ച അടുക്കള തോട്ടങ്ങൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ്. പ്രിൻസിപ്പൽ ബിന്ദു മൈക്കിൾ പച്ചക്കറി തൈ വിതരണം ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഗ്രീഷ്മ ടി സി, ദീപ ആർ, എൻ എസ് എസ് വോളന്റീർസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


NSS, vegetable growing competition, kitchen garden



































