ചെക്യാട്: [nadapuram.truevisionnews.com] ചെക്യാട് പഞ്ചായത്തിലെ കാലിക്കൊള്ളുമ്പി നാലാം വാർഡിൽ കാട്ടുപോത്തുകൾ കയറിയതോടെ നാട്ടിൽ വലിയ ഭീതി പടർന്നിരിക്കുകയാണ്.
ചൊവ്വാഴ്ച രാവിലെ ഏകദേശം ഒമ്പതു മണിയോടെ മൂന്ന് കാട്ടുപോത്തുകൾ ചേർന്ന് നാണുവിന്റെ വീട്ടുവളപ്പിൽ എത്തി. തുടർന്ന് ഇവ സമീപത്തെ നിരവധി കൃഷിയിടങ്ങളിൽ കൂടി സഞ്ചരിച്ചു.
തൊഴിലുറപ്പ് പദ്ധതി നടന്നു കൊണ്ടിരുന്ന സ്ഥലത്തുകൂടിയാണ് കാട്ടുപോത്തുകൾ ഓടിയത്. സംഭവം അറിഞ്ഞ നാട്ടുകാർ വനംവകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് ആർആർടി സംഘം സ്ഥലത്തെത്തി. നാലാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി മീൻമുട്ടിയിൽ പ്രജീഷ് ബാബുവിന്റെ നേതൃത്വത്തിൽ നാട്ടുകാരും വനംവകുപ്പ് സംഘവും ചേര്‍ന്ന് കാട്ടുപോത്തുകളെ ജനവാസമേഖലയിൽനിന്ന് തുരത്തി കണ്ണൂർ ജില്ലയിലെ വളയലായി മലയോരപ്രദേശത്തോട്ട് മാറ്റി.


സ്വകാര്യ വ്യക്തികളുടെ പറമ്പുകൾ കാടുമൂടി ഉപേക്ഷിക്കപ്പെട്ട നിലയിലാണുള്ളത്. ഇതാണ് വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങിവരാനുള്ള പ്രധാന കാരണം എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഈ കാടുകൾ വെട്ടിമാറ്റാൻ ഭൂമുടമകൾ മുന്നോട്ടുവരണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Chekyad, wild buffaloes, a great fear has spread










































