കല്ലാച്ചി: [nadapuram.truevisionnews.com] കേരള വ്യാപാരിവ്യവസായി ഏകോപനസമിതിയുടെ കല്ലാച്ചി യൂണിറ്റിൽ വനിതാവിംഗ് രൂപീകരിച്ചു. ജില്ലാ പ്രസിഡൻറ് സരസ്വതി ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡൻറ് എം.സി.ദിനേശൻ അധ്യക്ഷനായി.
ജില്ലാ വൈസ് പ്രസിഡൻറ് ഷീബാ ശിവാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. പുതിയ ഭാരവാഹികളായി ഷാന മൊകേരി (പ്രസിഡന്റ്), ഷീന (സെക്രട്ടറി), ജന്നി കല്ലാച്ചി (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.
ഷിനാ മനോജ്, ടാറ്റ അബ്ദുറഹിമാൻ, വിനോദൻ, പവിത്രൻ, അശോകൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
Women's Wing formed, Coordination Committee


































.jpeg)
.jpeg)






