വളയം: [nadapuram.truevisionnews.com] കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിൻ്റെ നെടുംതൂണായ കേരളാ ബാങ്ക് ചെയർമാനായി ചുമതലയേറ്റ പി മോഹനൻ മാസ്റ്റർക്ക് നാളെ വളയത്ത് സ്നേഹോഷ്മള വരവേൽപ്പ് നൽകും.
വളയം സർവ്വീസ് സഹകരണ ബാങ്കാണ് സ്വീകരണം ഒരുക്കിയിട്ടുള്ളത്. വൈകിട്ട് 3.30ന് വളയം ടൗണിലാണ് സ്വീകരണ പരിപാടി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷ് ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡൻ്റ് ഒ.പി അശോകൻ അധ്യക്ഷനാകും.
നാടിൻ്റെ സ്നേഹോപകാരം പി.പി ചാത്തു സമ്മാനിക്കും. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സഹകാരികളും പങ്കെടുക്കും. പൊതുജന സേവനത്തിൻ്റെ പതിറ്റാണ്ടുകളുടെ അനുഭവത്തിലൂടെയാണ് കേരളത്തിലെ ഏറ്റവും വലിയ സഹകരണ ബാങ്കിംഗ് സ്ഥാപനത്തിൻ്റെ അമരക്കാരനായി പി.മോഹനൻ മാസ്റ്റർ മാറുന്നത്.
എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ബാങ്ക് ഡയറക്ടർ കെ.എൻ ദാമോദരനും സെക്രട്ടറി വി.പി ഷീജയും അറിയിച്ചു.
Sneha Varavelp, Chairman of Kerala Bank











































