നാദാപുരം: [nadapuram.truevisionnews.com] വീടിനോട് ചേർന്ന തേങ്ങാക്കൂടയ്ക്ക് തീ പിടിച്ച് നാശനഷ്ടം. കായക്കൊടി പഞ്ചായത്ത് ആറാം വാർഡിലെ മണിയൻകണ്ടി പോക്കർ എന്നയാളുടെ വീടിനോട് ചേർന്ന തേങ്ങാ കൂടയ്ക്കാണ് തീപിടിച്ചത്.
ഏകദേശം 1000ത്തോളം തേങ്ങ, മേൽക്കൂരയുടെ പകുതിഭാഗം ഓട്, പട്ടിക, കഴുക്കോൽ എന്നിവ കത്തി നശിച്ചു. താഴത്തെ നിലയിൽ ഉണക്കാനായി തീ ഇട്ടപ്പോൾ വിറകുകൊള്ളിയിൽ നിന്ന് തീ പടർന്നതാണെന്ന് കരുതുന്നു.
വിവരമറിയിച്ചതിനെ തുടർന്ന് നാദാപുരത്ത് നിന്ന് രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന സംഭവസ്ഥലത്ത് എത്തുകയും ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിൽ തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു.
ഏകദേശം 45,000 രൂപയോളം നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ മുഹമ്മദ് സാനിജ്, ഫയർ & റെസ്ക്യൂ ഓഫീസർമാരായ സുദീപ് എസ് ഡി, ദിൽറാസ് കെ, പ്രബീഷ് കുമാർ കെ കെ, സ്വപ്നേഷ് എൻ കെ, അനൂപ് കെ കെ, സന്തോഷ് സി, ഫയർ റെസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ ജ്യോതി കുമാർ സി സി, ശ്യാംജിത്ത് കുമാർ ഹോം ഗാർഡ് വിനീത് എന്നിവർ സേനയിലുണ്ടായിരുന്നു.
The coconut hut caught fire.











































